“ ദാ ഇവിടെ നിർത്തിക്കോ… “ മഹിയുടെ തോളിൽ തട്ടിക്കൊണ്ട് രാഘവൻ പറഞ്ഞു….
“ ഇവിടുന്ന് ഈ വഴി നേരെ വിട്ടാൽ മതി നേരെ ആ കുന്നിലേക്ക് ആണ് പോകുന്നത്…”
“ ഒരുപാട് നന്ദി ഉണ്ട് അങ്കിളെ…”
മഹി നന്ദി സൂചകം എന്നോണം അയാളോട് പറഞ്ഞു….
“ വണ്ടി പകുതി വരെ പോകുള്ളൂ…പിന്നെ അങ്ങോട്ട് നടക്കാൻ കുറച്ച് ഉള്ളു…ആ പിന്നെ കുന്നിനു പടിഞ്ഞാറെ വശത്ത് നിന്നും താഴേക്ക് നോക്കിയാൽ എൻ്റെ തറവാട് കാണുവാൻ പറ്റും….”
ജനാർദ്ദനൻ അവനെ ഓർമിപ്പിക്കും പോലെ അവനോട് പറഞ്ഞു…
അവൻ അതിനു എല്ലാം തല കുലുക്കിയ ശേഷം ആ ഇടവഴിയിലെ ബൈക്ക് തിരിച്ചു….
മഹി മുന്നോട്ട് പോയതും ജനാർദ്ദനൻ ഒരു ചിന്തയോടെ അവനെ നോക്കി നിന്നു…അയാളുടെ ഉളളിൽ എന്തോ ഭാരം കയറ്റി വച്ചപോലെ ഒരു തോന്നൽ…അവൻ അയാളുടെ കണ്ണിൽ നിന്നും മറഞ്ഞതും ഒരു ചിന്തയോടെ ആയാൾ ആ മൺപാതയിലൂടെ മുന്നോട്ട് നടന്നു പോയി….
+++++++++
വഴുക്കൽ നിറഞ്ഞ മൻപാതയിലൂടെ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ഇടക്ക് ഇടെ വണ്ടി കയ്യിൽ നിന്നും പാളുന്നുണ്ടായിരുന്നു …
മുന്നോട്ട് പോയി കൂടുതൽ പ്രശ്നം വരുത്തി വയ്ക്കണ്ട എന്ന് കരുതി മഹി വണ്ടി അടുത്തുള്ള ഒരു മരത്തിനു കീഴെ ആയി കൊണ്ട് വച്ചു…
അവൻ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി ഇരു വശവും ഒരാള് പൊക്കത്തിൽ വലിയ പുല്ലുകൾ ആണ്…അതിനു അപ്പുറം എന്താണ് എന്ന് കാണുവാൻ സാധിക്കുന്നില്ല. കുഴി ആയിരിക്കണം…
എവിടുന്നോ ഉറവ പൊട്ടി വഴിയിലേക്ക് ഒഴുക്കുന്നുണ്ട്..ചിലപ്പോൾ അതായിരിക്കും വഴുക്കാൻ കാരണം…ഈ വഴി അധികം ആരും പോകാറ് ഇല്ല എന്ന് കാണുമ്പോൾ തന്നെ മനസിലാകുന്നു… അവൻ മുകളിലേക്ക് കയറുവാൻ തുടങ്ങി…