അന്ധകാരം 5 [RDX-M]

Posted by

മഹി ശെരി കൂടെ വന്നാൽ മതി എന്ന് അർത്ഥത്തിൽ സമ്മതം അറിയിച്ചു….

ഇരുവരും ബൈക്കിന് അടുത്തേക്ക് നടന്നു…..

*………………….*

“ മോൻ ഇപ്പൊൾ എന്തിനാ അങ്ങോട്ട് പോകുന്നെ…ഫോട്ടോ എടുക്കാൻ വല്ലതും ആണോ…അങ്ങനെ കുറെ പേര് വരാറ് ഉണ്ടേ അതു കൊണ്ടാ ചോദിച്ചേ….”

ജനാർദ്ദനൻ പോകവേ അവനോട് തിരക്കി…

“ കുറച്ച് ഭംഗി ആസ്വദിക്കാൻ തന്നെയാ…പിന്നെ അവിടെ ആ കുന്നിൻ്റെ മുകളിൽ ഒരു അമ്പലം ഇല്ലേ അവിടെയും കയറണം…”

അവൻ പറഞ്ഞു നിർത്തിയതും അയാള് അവനെ സംശയത്തോടെ നോക്കി…

“ അവിടെ അങ്ങനെ ഒരു അമ്പലം ഉണ്ട് എന്ന് തനിക്ക് എങ്ങനെ അറിയാം…”

ജനാർദ്ദനൻ്റെ സ്വരം ആകാംക്ഷയിൽ ആയിരുന്നു….

“ എൻ്റെ അമ്മയുടെ നാട് ഇവിടെയാ…അമ്മ ഒരുപാട് ഈ നാടിനെ കുറിച്ചും ഈ അമ്പലത്തെ കുറിച്ചും ഒരുപാട് പറഞ്ഞിട്ടുണ്ട്….അവിടെ ഇപ്പോഴും രക്താർചന ഒക്കെ ഉണ്ടോ….?”

അവൻ മുന്നോട്ട് നോക്കി പറഞ്ഞു….

“ ഹൊ..അങ്ങനെ ആണ് അല്ലേ അതാ ഞാനും ആലോചിച്ചത് പുറത്ത് നിന്നുള്ള ആളുകൾക്ക് അങ്ങിനെ അറിയില്ല അതാ….”

മഹി അതിനു മറുപടി ആയി ഒന്ന് ചിരിച്ചതെ ഉള്ളൂ….

“ മോൻ ഞങ്ങളുടെ തറവാടിൻ്റെ കുറിച്ച് കേട്ടിട്ടുണ്ടോ…ചന്ദ്രോത്ത് എന്നാ ഞങ്ങളുടെ തറവാടിൻ്റെ പേര് അറിയുമോ…”

അതു പറഞ്ഞതും മഹീയുടെ കയ്യിൽ നിന്നും വണ്ടി ചെറുതായി ഒന്ന് പാളി..എങ്കിലും അവൻ പെട്ടന്ന് ബൈക്ക് നേരെ നിർത്തി….

“ പിന്നെ കേട്ടിട്ടുണ്ട് …ഈ നാട്ടിലെ വലിയ കുടുംബം അല്ലേ…. എൻ്റെ അമ്മ പറഞ്ഞിട്ടുണ്ട്…”

“ ആണ് അല്ലേ…അതു ആരും പറയാതെ ഇരിക്കില്ല…ഇപ്പോഴും അതേ പ്രൗഢി ഓടെ ആ തറവാട് അവിടെ ഉണ്ട് കേട്ടോ….”

Leave a Reply

Your email address will not be published. Required fields are marked *