എന്തോ ഒരു ദേഷ്യം എനിക്ക് ശിവേട്ടനോട് അന്ന് തോന്നിയിരുന്നു.പിന്നീട് ഞാൻ ശിവേട്ടനെ കാണുന്നത് പിറ്റേന്ന് പറമ്പിലേ കുളത്തിൽ വെച്ചാണ്.വൈകിട്ട് ഞാനും മേമ്മയും പിള്ളേരും പറമ്പിലൂടെ നടക്കുമ്പോൾ കുളത്തിൽ ആരോ നീന്തുന്ന ശബ്ദം കേട്ട് നോക്കിയതാണ്.
ഞാൻ നോക്കുമ്പോൾ നരസിംഹത്തിൽ ലാലേട്ടൻ്റെ ഇൻട്രോ പോലെ ശിവേട്ടൻ കുളത്തിൽ നിന്ന് മുങ്ങി കയറുന്നു.മറപുരയിൽ പോയി വേഷം മാറി കയറി വരുമ്പോളാണ് ഞങ്ങളെ കാണുന്നത്.
ഞാൻ നോക്കിയപ്പോൾ പുള്ളിയുടെ മുഖത്ത് ഞങ്ങൽ കണ്ട ചമ്മലല്ല മറിച്ച് ഞങ്ങളെ കണ്ടത്തിലുള്ള പരിഭ്രമമാണ് ഞാൻ കണ്ടത്.ഞങ്ങളുടെ കുളത്തിൽ ഒരു പണികാരൻ കുളിച്ചാൽ വഴക്കുപറയുമോ എന്ന ഭയമാകാം പെട്ടന്ന് അവിടുന്ന് പോകാൻ ആഞ്ഞു .
മേമ്മ :ശിവാ ഒന്നവിടെ നിന്നേ
ശിവേട്ടൻ പെട്ടന്ന് നിന്ന്.
ശിവൻ :എന്താ (ചെറിയൊരു പരിഭ്രമം ഉണ്ട് )
മേമ്മ:നിനക്കല്ലേ ഇന്നലെ കവലയിൽ വെച്ച് സമ്മാനം കിട്ടിയത്.
മേമ്മ :നന്നായി.ഇനിയും നന്നായിട്ട് പഠിച്ച് ജോലി മേടിച്ച് അച്ഛനേം അമ്മയേം പെങ്ങമ്മാരേയും നന്നായിട്ട് നോക്കണം.
ശിവൻ :ആം
മേമ്മ :നീ ഇവളെ ഓർക്കുന്നുണ്ടോ? (എൻ്റെ നേരെ കൈ ചുണ്ടി)
ശിവൻ :ജനാർദ്ദനൻ സാറിൻ്റെ മോൾ അല്ലേ പണ്ടെന്നോ കണ്ടത് ഓർക്കുന്നുണ്ട്
മേമ്മ :ഹമ് രമ്യ പണ്ടത്തെ നിന്റെ അമ്മു നീ അങ്ങനങ്ങ് മറക്കാൻ സാധ്യതയില്ലല്ലോ ഇവൾക്ക് വയസ്സറിയച്ചപ്പോൾ നീയല്ലേ എടുത്തോ ണ്ട് വന്നത്.
ശിവൻ :എപ്പോൾ ഓർക്കുന്നുണ്ട് എന്നാൽ ഞാൻ പോട്ടേ വായനശാലയിൽ പോണം (ഇതും പറഞ്ഞ് എന്നെ ഒന്ന് നോക്കുപോലും ചെയ്യാതെ ശിവേട്ടൻ വേഗം അവിടുന്ന് പോയി )