ആൺകുട്ടിയെ പ്രേതിക്ഷിച്ച അവരുടെ മുന്നിൽ ഞാൻ പിറന്നു വീണപ്പോൾ അച്ഛൻ എന്നേ ഏറ്റുവാങ്ങാതെ മടിച്ചു നിന്ന് എന്നും പിന്നീട് അറിഞ്ഞു.താൻ നേടിയ ഒരു വിജയത്തിലും സന്തോഷിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യാത്ത ആൾ തന്റെ ചെറിയൊരു തെറ്റിന് പോലും ശകാരിക്കുകയും തല്ലുകയും ചെയ്യുമായിരുന്നു.
“നമ്മുടെ പറമ്പിൽ കിളക്കാൻ വരുന്ന കേശവൻ്റെ മകൻ ശിവൻ സ്കൂളിൽ ഒന്നാമതാ അവനു പറ്റുമെങ്കിൽ നിനക്ക് എന്തുകൊണ്ട് പറ്റില്ല” എന്ന അച്ചൻ്റെയും അമ്മയുടെയും ശകാരം പലവുരു കേട്ട് തഴമ്പിച്ചതായിരുന്നു എൻ്റെ ചെവി.
അവൻ എന്നും വൈകുന്നേരവും എല്ലാ അവധി ദിവസവും നമ്മുടെ പറമ്പിൽ പണി എടുക്കുന്നുണ്ട് എന്നിട്ടും അവൻ നന്നായിട്ട് പഠിക്കും ഇവിടെ സൗകര്യം കൂടിപോയിട്ടാണെന്ന് അമ്മയും അച്ചൻ്റെ കൂടെ കൂടി പറയുമ്പോൾ സത്യം പറഞ്ഞാൽ ഈ പറയുന്ന ശിവനേ വെല്ല വിഷവും വെച്ച് കൊല്ലാൻ തോന്നിയിട്ടുണ്ട്.
പഠിച്ചത് പല സംസ്ഥാനത്താണെങ്കിലും എല്ലാ വർഷവും ഞങ്ങൾ നാട്ടിൽ പോകുമായിരുന്നു.അങ്ങനെ ഒരു കൊല്ലം നാട്ടിൽ പോയപ്പോൾ ആണ് കവലയിൽ പത്താം ക്‌ളാസിൽ മുഴുവൻ മാർക്കും നേടിയ ശിവേട്ടനെ വേദിയിൽ വിളിച്ചു നിർത്തി പൗര സമിതി ആദരിക്കുന്നത് കണ്ടത്.ഇന്നത്തെ പോലെ SSLS എഴുതുന്ന എല്ലാരും ജയിക്കുന്ന കാലം അല്ല.ജയിക്കാം നല്ല കഴിവ് വേണം ആ സമയത്തു ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ മാർക്ക് ശിവേട്ടനായിരുന്നു.
ഇത് കണ്ടും കെട്ടും കൊണ്ടാണ് ഞങ്ങൾ വന്ന് കയറിയത്.കിട്ടിയ സമ്മാനം പുഞ്ചിരിയോടെ സ്വികരിച്ച് നന്ദി പറയുന്നത് കേൾക്കാൻ നിൽക്കാതെ ഞങ്ങൾ അവിടെ നിന്ന് പൊന്നു.ഞാൻ നോക്കിയപ്പോൾ അച്ഛൻ്റെയും അമ്മയുടെയും മുഖം കടന്നാൽ കുത്തിയത് പോലുണ്ട്.കണ്ടു പഠിക്കടി എന്ന അമ്മയുടെ വാചകം ആണ് താഴോട്ട് നോക്കിയിരുന്ന എന്റെ മുഖം ഉയർത്തിയത്.