സലീന വേഗം പുറത്തിറങ്ങി.. റൂമിലെത്തി നോക്കുമ്പോ ഷംന കണ്ണും തുറന്ന് കിടക്കുകയാണ്…
“അല്ലാ… എഴുന്നേറ്റോ..?.. എന്തുറക്കമാടീ ഇത്… ? “
സലീന വന്ന് സ്നേഹത്തോടെ ഷംനയെ തലോടി..
ഷംന പകച്ച് നോക്കുകയാണ്..
“ഇത്താ, ഇതെവിടെയാ…?”
“അപ്പോ ആശുപത്രിയിൽ അഡ്മിറ്റായതൊന്നും മോളറിഞ്ഞില്ലേ…? എന്തായിരുന്നു ഇന്നലെ രാത്രി… മതി കിടന്നത്.. എഴുന്നേറ്റേ… വാ..ബാത്ത്റൂമിലൊക്കെയൊന്ന് പോയി, മുഖമൊക്കെയൊന്ന് കഴുകി വാ..”
സലീന, അവളെ പിടിച്ച് ബാത്ത്റൂമിലേക്ക് കയറ്റി..
“നീ കഴിഞ്ഞിട്ട് റൂമിലിരിക്ക്ട്ടോ… ഞാൻ ചായ വാങ്ങി വരാം…”
സലീന ഫ്ലാസ്കുമെടുത്ത് താഴേക്കിറങ്ങിപ്പോയി.. ഹോസ്പിറ്റൽ വളപ്പിൽ തന്നെ കാന്റീനുണ്ട്… അവിടെച്ചെന്ന് ചായ വാങ്ങി.. കഴിക്കാൻ ദോശയും…
തിരിച്ച് മുറിയിലെത്തി, ഷംനക്ക് കഴിക്കാനുളളത് പ്ലേറ്റിലാക്കിക്കൊടുത്തു..
“മോളേ… ഇത്താന്റെ കൂടെപ്പഠിച്ച ഒരാള് അപ്പുറത്തെ റൂമിൽ കിടക്കുന്നുണ്ട്… ആക്സിഡന്റ് പറ്റിയതാ…നോക്കാനൊന്നും ആരുമില്ല… ഇത്ത കുറച്ച് ചായ കൊടുത്തിട്ട് വരാം… ഇത് മുഴുവൻ തിന്നണോട്ടോ… ഗുളിക കഴിക്കാനുള്ളതാ…”
സലീന ഒരു പ്ലേറ്റിൽ ദോശയും, ഒരു ഗ്ലാസും, ചായയുടെ ഫ്ലാസ്കുമായി അബ്ദുവിന്റെ മുറിയിലേക്ക് പോയി..
അബ്ദുവിന് അവളെ നോക്കാൻ ചമ്മലുണ്ടായെങ്കിലും, സലീനക്ക് ഒരു പ്രശ്നവുമുണ്ടായില്ല..
അവനെ എണീൽപിച്ചിരുത്തി, പ്ലേറ്റ് അവന്റെ കയ്യിലേക്ക് കൊടുത്തു.. ഗ്ലാസിൽ ചായയും പാർന്ന് വെച്ചു…
“നിന്റെ ഗുളികയൊക്കെ എവിടെ അബ്ദൂ…?”..
“അതാ മേശ വലിപ്പിൽ കാണും..”
അവൾ വലിപ്പ് തുറന്ന് ഗുളികയും മരുന്നുമെല്ലാം നോക്കി.. രാവിലെ കഴിക്കാനുള്ളതെല്ലാം എടുത്ത് വെച്ചു..