പുഞ്ചിരിയോടെ അബ്ദു ചോദിച്ചു..
“കുറച്ച് നേരമായി.. നേരെ ഇങ്ങോട്ടാ വന്നേ… അപ്പോ നീ നല്ല ഉറക്കം… “
കയ്യിലിരുന്ന സാധനങ്ങൾ മേശപ്പുറത്ത് വെച്ച് അവൾ അവന്റടുത്തിരുന്നു..
“ഉച്ചക്ക് നീ ചോറ് കഴിച്ചോടാ…?”..
“ഉം…”
“എന്നിട്ട് നീ കഴിച്ച പ്ലേറ്റെവിടെ… ?”..
അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി..
“എന്റബ്ദൂ… ഇത് കുറച്ച് കഷ്ടമാ… എല്ലാം ഈ മേശപ്പുറത്തിരിപ്പില്ലേ… ?..
എടുത്ത് കഴിച്ചൂടായിരുന്നോ… ?..
കഴുകാനുളള വെള്ളം പോലും ഞാനിവിടെ എടുത്ത് വെച്ചതാ…”
സലീന, സങ്കടത്തോടെ പറഞ്ഞു..
“സാരമില്ലെടീ… നീ കഞ്ഞികൊണ്ട് വന്ന് തന്നില്ലേ… ഞാനത് കുടിച്ചു… പിന്നെ ചോറ് തിന്നാൻ തോന്നിയില്ല…”
“ഞാനെന്നാ വിളമ്പിത്തരാം… ഇപ്പോ കഴിച്ചോ…”
സലീന എഴുന്നേറ്റ് പാത്രങ്ങൾ നിരത്താൻ തുടങ്ങി..
അവളുടെ കയ്യിൽ പിടിച്ച് ബെഡിലേക്ക് തന്നെ ഇരുത്തി അബ്ദു..
“ഇനിയിപ്പോ വേണ്ടടീ… നേരം അഞ്ച് മണിയായില്ലേ… ഇനി രാത്രി കഴിക്കാം… നീ എന്നെയൊന്ന് പിടിച്ചേ,,, മൂത്രമൊഴിക്കണം…”
സലീന കട്ടിലിനടിയിൽ നിന്നും മൂത്രമൊഴിക്കുന്ന പാത്രമെടുത്ത് നോക്കി.. അവൻ മൂത്രമൊഴിച്ചിട്ടില്ല..
“നീ ഇത്ര നേരമായിട്ടും ഒഴിച്ചില്ലേടാ…?”
അവൾ അൽഭുതത്തോടെ ചോദിച്ചു..
അവൻ കള്ളച്ചിരിയോടെ ഇല്ലെന്ന് തലയാട്ടി..
“അതെന്താടാ ഒഴിക്കാഞ്ഞേ… ?”..
അവന്റെ കള്ളത്തരം അവൾക്ക് മനസിലായി..
“നീ വരട്ടേന്ന് കരുതി…”
അബ്ദുവിന് വീണ്ടും കള്ളച്ചിരി..
“ എന്തിന്….?”
സലീന കണ്ണുരുട്ടി..
“ഒന്നൂല്ല…”
“ഉം…. ശരി… ഇതൊരു ശീലമാക്കണ്ട… അഞ്ചെട്ട് മാസം കഴിഞ്ഞോട്ടെ… എന്നിട്ട് ശീലമാക്കാം… കേട്ടല്ലോ… “