“ ഇന്നാ… ഇതിൽ കഞ്ഞിയുണ്ട്… കുടിക്ക്… “
സലീന രണ്ട് പാത്രത്തിലേക്ക് കഞ്ഞി വിളമ്പി.. അവൾ ഇന്നലെ രാത്രിയും, ഇന്ന് രാവിലെയും ഒന്നും കഴിച്ചിട്ടില്ല.. ഇപ്പോൾ നല്ല വിശപ്പുണ്ട്..
ഒരു പാത്രത്തിലെ കഞ്ഞിയെടുത്ത് റുഖിയ ഷംനയെ വിളിച്ചുണർത്തി..
സലീന കഞ്ഞി കുടികഴിഞ്ഞ് പാത്രം കഴുകി വെച്ചു..
“ഉമ്മാ… അപ്പുറത്തെ മുറിയിൽ എന്റെ കൂടെപ്പഠിച്ച ഒരാളുണ്ട്… നമുക്കൊന്ന് പോയി കണ്ട് വരാം…”
“ഞാനും വരുന്നു….”
ഷംനയും ഇറങ്ങി..
മൂന്നാളും അബ്ദുവിന്റെ മുറിയിലേക്ക് ചെന്നു..
ഉമ്മയേയും, അനിയത്തിയേയും സലീന, അബ്ദുവിന് പരിചയപ്പെടുത്തി..
അവൻ ബഹുമാനത്തോടെ അവരോട് സംസാരിച്ചു..
റുഖിയ അവനോട് വിവരങ്ങളൊക്കെ തിരക്കി.. വീട്ടുകാര്യങ്ങളും ഒക്കെ ചോദിച്ചു..
“ഉമ്മാ… ഉമ്മയെപ്പഴാ ഇനി പോകുന്നേ…?”
തിരിച്ച് മുറിയിലെത്തിയപ്പോ സലീന ചോദിച്ചു..
“ഇനി വൈകീട്ട് പോയാ പോരെ… ?..
അത് വരെ ഞാനിവിടെ ഇരിക്കാം…”
“എന്നാ ഉമ്മാ… ഞാനൊന്ന് വീട്ടീപോയി വരട്ടെ…. എനിക്കൊന്ന് കുളിക്കണം… ഇവിടുന്ന് കുളിക്കാൻ തോന്നുന്നില്ല.. എനിക്കിടാൻ വേറെ ഡ്രസുമില്ല… ഞാനൊന്ന് പോയി വന്നാലോ… ?”
സലീന നിഷ്കളങ്കമായി ചോദിച്ചു.. എന്നാൽ അവളുടെ മനസിൽ പല പദ്ധതികളുമുണ്ടായിരുന്നു..
“എന്നാ നീ പൊയ്ക്കോ മോളേ… ഒന്ന് കുളിച്ച് നന്നായിട്ടൊന്നുറങ്ങി,വൈകീട്ട് വന്നാ മതി… ഞാനിവിടെ ഉണ്ടല്ലോ… ”
സലീന പോകാനൊരുങ്ങി..
ബാക്കിയുള്ള കഞ്ഞി അവളൊരു പാത്രത്തിലാക്കി..
“അവന്റെ വീട്ടിൽ നിന്ന് ആരും വന്നിട്ടില്ല… ഞാനിത് അവന് കൊണ്ടുപോയി കൊടുക്കട്ടെ…”