അബ്ദു പറഞ്ഞു..
“നിനക്കോടീ… ?”..
സാജിത,സലീനയുടെ നേരെ തിരിഞ്ഞു..
“എനിക്കും പ്രശ്നമില്ല… എന്റെ ജീവിതമല്ലേ… ഇനിയെങ്കിലും എന്റെ കാര്യം ഞാനൊന്ന് തീരുമാനിക്കട്ടെ… എനിക്കും സമ്മതമാണ്…”
സലീന ഉറച്ച ശബ്ദത്തിൽ പറഞ്ഞു..
“ അതാണ്… സ്വന്തം ജീവിതമാണ്.. വീട്ട് കാരുടെ നിർബന്ധത്തിനോ, വാശിക്കോ നമ്മൾ നിന്ന് കൊടുക്കേണ്ടതില്ല… സ്വന്തം കാര്യം നമ്മൾ തന്നെ ആലോചിച്ച് തീരുമാനമെടുക്കുക…”
എന്തിലും ഏതിലും കുരുട്ട് മാത്രം കണ്ടെത്തുന്ന സാജിത തത്വം പറയുന്നത് കേട്ട് സലീന അമ്പരപ്പോടെ അവളെ നോക്കി..
“ തൽക്കാലം ഇതാരുമറിയണ്ട… നിന്റെ ഉപ്പ വരട്ടെ… അവനുമായുള്ള ബന്ധം ഒഴിവായിട്ട് വീട്ടിൽ പറഞ്ഞാ മതി… അവര് സമ്മതിക്കുമെടീ… അത് വരെ നിങ്ങള് പ്രേമിച്ച് നടക്ക്… രണ്ടാളും ഇത് വരെ പ്രേമിച്ചിട്ടില്ലല്ലോ… അഞ്ചെട്ട് മാസം സമയമുണ്ട്… ശരിക്കങ്ങ് പ്രേമിച്ചോ… “
ചിരിയോടെ പറഞ്ഞ് കൊണ്ട് സാജിത എഴുന്നേറ്റു..
“ഞാനെന്നാ ഇറങ്ങട്ടെ… ഇനി കണ്ടില്ലേൽ മോൻ കരയും… പിന്നേയ്… രണ്ടാളോടും പ്രധാനപ്പെട്ട ഒരു കാര്യം… എന്ത് വേണോ ചെയ്തോ… പക്ഷേ, കല്യാണപ്പന്തലിലേക്ക് വയറും വീർപ്പിച്ച് കയറരുത്…”
സലീനയവളെ തുറിച്ച് നോക്കി..
“നീ നോക്കണ്ട… അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് കാര്യമില്ല…
അബ്ദൂ… ചൂടായിക്കിടക്കുന്ന ദോശക്കല്ലാ… മാവ് കോരിയൊഴിക്കേണ്ട താമസമേയുള്ളൂ അടിയിൽ പിടിക്കാൻ… സൂക്ഷിച്ച് ചെയ്താ മതീട്ടോ…”
ഉറക്കെ ചിരിച്ച് കൊണ്ട് സാജിത വാതിൽ തുറന്ന് പുറത്തിറങ്ങി..
ദാഹത്തോടെ അബ്ദുവിനെയൊന്ന് നോക്കി സലീനയും പിന്നാലെ പോയി..