അടുത്ത് ചെന്ന് സാജിത ചോദിച്ചു..
“ ഉം… കുറവുണ്ട്… രാത്രി നല്ല വേദനയായിരുന്നു… “
“അതിനെന്താ….ഉഴിഞ്ഞ് തരാൻ ഇവിടെയൊരാളെ ഏൽപിച്ചിരുന്നല്ലോ… അവള് ഉഴിഞ്ഞ് തന്നില്ലേ… ?”..
അബ്ദുവും,സലീനയും മുഖത്തോട് മുഖം നോക്കി..
“ഉഴിഞ്ഞൊക്കെ തന്നു… പക്ഷേ ശരിക്കങ്ങ് മാറിയില്ല….”
അബ്ദു, സലീനയെ കണ്ണടച്ച് കാണിച്ചു..
അവൾ ലജ്ജയോടെ തല താഴ്ത്തി..
“അതെന്താടീ ശരിക്കുഴിയാഞ്ഞത്… അവന് മതിയാവോളം അങ്ങുഴിഞ്ഞ് കൊടുക്കണം…”
“നിന്റെ കുട്ടിയെന്തേടീ… ?”..
സാജിതയുടെ വായിൽ നിന്നും കൂടിയതെന്തെങ്കിലും വരുമെന്നോർത്ത് അബ്ദു വിഷയം മാറ്റി..
“അവനെ വീട്ടിലാക്കി… ആശുപത്രിയിലേക്കാന്ന് പറഞ്ഞപ്പോ അവനെ കൊണ്ടുപോരാൻ അമ്മായമ്മ സമ്മതിച്ചില്ല…”
സാജിത അവന്റടുത്ത് ബെഡിലിരുന്നു..
“ശരി… ഇനിയെന്താ കാമുകന്റേം, കാമുകിയുടേയും പരിപാടി… എല്ലാം തീരുമാനിച്ചുറപ്പിച്ചോ… ?”..
ഒരു രക്ഷകർത്താവിനെ പോലെ സാജിത രണ്ടാളോടും ചോദിച്ചു..
രണ്ടാളും തമ്മിൽ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..
“ഇതിൽ ഒരു പാട് പ്രശ്നങ്ങളുണ്ട്… ഒന്നാമത് സലീനയുടെ രണ്ടാം കെട്ടാണ്.. ഇത് അബ്ദുവിന്റെ വീട്ട്കാർക്ക് ഇഷ്ടപ്പെടണമെന്നില്ല… നിങ്ങൾ തമ്മിൽ ഒരു വയസിന്റെ മാറ്റമേ ഉള്ളൂ… ഇവളെ കെട്ടിയത് ഒരു ഗൾഫ്കാരനാ… അബ്ദുവിനാണെങ്കിൽ നാട്ടിൽ കൂലിപ്പണിയാണ്… ഇത് നിന്റെ വീട്ട് കാര് സമ്മതിക്കോ… ?”..
സാജിത, രണ്ടാളുടേയും മുഖത്തേക്ക് മാറിമാറി നോക്കി…
“എനിക്ക് പ്രശ്നമൊന്നുമില്ല..ഞാൻ പറയുന്നതിനപ്പുറം എന്റെ വീട്ട്കാർക്കുമില്ല… എനിക്ക് സമ്മതമാണ്…”