വീട് വിട്ട് റോഡിലേക്ക് ഇറങ്ങിയതും കാറിനുള്ളിൽ മുഴങ്ങുന്ന പ്രേമഗാനത്തിനൊത്ത് ചുണ്ടനക്കികൊണ്ട് സിനി അഫ്സലിന്റെ തോളിലേക്ക് ചാഞ്ഞു.
“കാക്കൂ…”
“പറയ് പെണ്ണെ…”
“എന്നെ വീട്ടിൽ വിട്ടിട്ട് മക്കളെ കൊണ്ട് വന്നാൽ മതി. കുറച്ചു ദിവസം ആയില്ലേ പൂട്ടി കിടക്കുന്നു… ആകെ പൊടി പിടിച്ചു കിടപ്പാവും. അവർ വന്നാ പിന്നെ ക്ലീൻ ചെയ്യാനൊന്നും പറ്റത്തില്ല ഡാ…”
വീട്ടിലെത്തി സിനി ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ അവളുടെയൊപ്പം ബാഗുകളുമായി അഫ്സലും ഉണ്ടായിരുന്നു. അകത്തേക്ക് കയറിയ സിനി ബാഗുമായി നിൽക്കുന്ന അഫ്സലിനെ മുറുക്കെ കെട്ടിപിടിച്ചു…
“ലവ് യൂ കാക്കൂ… ഇപ്പോഴാ ഞാൻ ശെരിക്കും സന്തോഷിക്കുന്നത്…”
അഫ്സൽ ബാഗ് നിലത്തേക്ക് ഇട്ടുകൊണ്ട് സിനിയെ വാരിപ്പുണർന്നു…
“നിനക്ക് എന്റെ കൂടെ വന്നൂടെടി?”
“വരാം… നിന്റേത് മാത്രമായി എനിക്കങ്ങോട്ട് വരണം. അതിനു മുൻപ് അയാളുമായുള്ള എല്ലാം അവസാനിപ്പിക്കണം… അയാൾക്ക് ഇല്ലെങ്കിലും അമ്മക്ക് എന്നോട് വല്യ ഇഷ്ടമാടാ… അവരോട് സമ്മതം മേടിച് ഞാൻ വരും…”
“സമ്മതിച്ചില്ലെങ്കിലോ…?”
“സമ്മതിക്കും… എനിക്കുറപ്പുണ്ട്… എനിക്ക് വേണ്ടി സംസാരിച്ചതിനാ അയാൾ അമ്മയെ ഇവിടുന്ന് ഇറക്കി വിട്ടത്… ഇടക്ക് വിളിക്കുമ്പോ അമ്മ ചോദിക്കും… എന്തിനാ ഇങ്ങനെ നരകിച്ചു ജീവിക്കുന്നെ എന്ന്… അമ്മ സമ്മതിക്കും അഫ്സൂ… ഞാൻ… ഞാൻ നിന്റെയാ… നിന്റെ മാത്രം…”