വിറകൊണ്ട് നിൽക്കുന്ന അവളെ കോശി ശബ്ദം താഴ്ത്തി വിളിച്ചു…
“ഇച്ചായാ… ഇതാ… ഇതാ ഞാൻ പറഞ്ഞ രാജൻ… എന്റെ… എന്റെ അച്ഛനെ നശിപ്പിച്ച് ഇല്ലാതാക്കിയ കാലന്മാരിൽ ഒരാൾ…”
നാളുകൾക്ക് ശേഷമാണ് രാജൻ അവളെ കാണുന്നതെങ്കിലും അയാൾക്ക് അവളെ പെട്ടെന്ന് തന്നെ മനസ്സിലായി…
“നിമ്മി…”
നിലത്തേക്ക് വീണു കിടക്കുന്ന രാജന്റെ നെഞ്ചിലേക്ക് അവളുടെ വലതുകാൽ നിർത്താതെ പതിച്ചുകൊണ്ടിരുന്നു… നിമ്മിയെ വട്ടം പിടിച്ചുകൊണ്ടു കോശി അവളെ സോഫയിലേക്ക് ഇരുത്തി.
“നീയൊന്ന് സമാധാനപ്പെട് പെണ്ണെ…”
“കൊല്ലണം ഇച്ചായാ… ഇവനേം ഇവന്റെ കൂട്ടുകാരനേം എനിക്ക് കൊല്ലണം…”
കോശിയുടെ മടിയിലേക്ക് കയറി ഇരുന്ന് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
“അവനിനി അധികം നാൾ ഉണ്ടാവില്ല പെണ്ണെ… അതിനു നീ കഷ്ടപെടണ്ട…”
“ഇച്ചായൻ എന്തിനാ അയാളെ…?”
“എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ കുടുംബത്തിൽ കയറി അവനൊന്നും തോണ്ടി… അവനു വേണ്ടി പൊക്കികൊണ്ട് വന്നതാ…”
“എന്ത് ചെയ്തതാ അവൻ?”
“അവന്റെ ഭാര്യയെ ഒന്ന് ചവിട്ടി. വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞിനെ ഇല്ലാതാക്കി ഈ നാറി…”
“കണ്ണിൽ ചോരയില്ലാത്തവനാ… ചാവണം ഇവനൊക്കെ… നരകിച്ചു ചാവണം”
“മക്കൾ രണ്ടും പെട്ടെന്ന് റെഡി ആയിക്കോ… അവനെ നരകിപ്പിക്കാൻ അങ്ങ് എത്തണം നമുക്ക്”
നിമ്മിയെ കൈകളിൽ പൊക്കിയെടുത്തു കോശി ബാത്റൂമിലേക്ക് കയറുമ്പോൾ അപ്പു നടന്നതൊക്കെ കണ്ട പകപ്പിൽ ആയിരുന്നു. നിമ്മിയെ അതുപോലെ അത്രയും ദേഷ്യത്തിൽ അവൻ ഇതിനു മുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ല…