“എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മോളെ… ഞാൻ… എനിക്ക് അതിനുള്ള ഭാഗ്യം പടച്ചോൻ തന്നില്ല… തെറ്റാണെന്ന് അറിഞ്ഞിട്ടും പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ആ കിടക്കുന്ന മനുഷ്യൻ ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന്…”
ഷഫീദയുടെ കൈകൾ തന്റെ കൈകളിൽ ചേർത്തു പിടിച്ചു ഷംല പൊട്ടിക്കരഞ്ഞു…
“ഉമ്മയോട് ദേഷ്യം കാണിക്കല്ലേ മോളെ… നീയല്ലാതെ എനിക്ക് വേറെ ആരും ഇല്ല… നീയേ ഉള്ളൂ… എന്നെ വെറുക്കല്ലേ…”
“ഉമ്മ കരയല്ലേ… എനിക്ക് ഉമ്മയോട് ഒരു വെറുപ്പും ഇല്ല… പക്ഷെ… അയാളോടുള്ള വെറുപ്പ്.. അത് വെറുപ്പല്ല… ഒരുതരം അറപ്പാ… അത് ഞാൻ മരിക്കുന്ന വരെ എന്റെ ഉള്ളിൽ കാണും…”
“എനിക്കറിയാം… എനിക്കുമുണ്ട് അയാളോട് വെറുപ്പ്… പക്ഷെ… എന്റെ കെട്ടിയോൻ എന്ന പദം ഉള്ളടത്തോളം കാലം അയാളെ ഇട്ടിട്ടു പോരാൻ സമൂഹം എന്നെ അനുവദിക്കില്ല”
“ഉമ്മാക്ക് ഇന്ന് ഇവിടെ നിന്നൂടെ? ഒരു ദിവസം എങ്കിലും എന്റെ കൂടെ നിന്നൂടെ… ഇത്തയോട് ചോദിക്ക് ഇന്നവിടെ നിക്കുമോ എന്ന്”
“നോക്കാം പാത്തൂ… ഞാൻ ചോദിച്ചു നോക്കാം”
മകളെ അശ്വസിപ്പിച്ചു കൊണ്ട് ഷംല അവളുടെ മുടിയിലൂടെ തലോടി.
രാജനെ ഹാളിലേക്ക് കൊണ്ടിട്ടു ഷിബുവിന്റെ ശിങ്കിടികൾ പുറത്തേക്ക് പോയി. കോശി അവനു മുന്നിലേക്ക് കസേര വലിച്ചിട്ടുകൊണ്ട് അതിലേക്ക് ഇരുന്നു.
“നീയൊക്കെ ഏതാടാ മൈരുകളെ… എന്നെയെന്തിനാ പിടിച്ചോണ്ട് വന്നത്?”
തന്നെ പൊക്കികൊണ്ട് വന്നത് അഫ്സലിന്റെ ആളുകൾ അല്ലെന്ന് തോന്നിയ രാജൻ അവരോട് കയർക്കാൻ തുടങ്ങി.