“അങ്ങോട്ട് പോകുന്നുണ്ടോ?”
“പോണം… എല്ലാം ഞാൻ പാത്തൂനോട് പറഞ്ഞിട്ടുണ്ട്…”
“മ്മ്മ്”
“മക്കളെ കൂട്ടണ്ടേ…”
“ഞാൻ പോയി ഫുഡ് മേടിച്ചു വരാം… അപ്പോഴേക്കും നീ റെഡി ആയി നിന്നോ”
ഉച്ചഭക്ഷണം ഹോട്ടലിൽ നിന്ന് മേടിച്ചു തിരികെ എത്തുമ്പോൾ സിനി അവനെയും കാത്ത് ഹാളിൽ ഇരിപ്പുണ്ട്. ഷഫീദയോട് യാത്ര പറഞ്ഞ് അഫ്സലിനൊപ്പം കാറിലേക്ക് കയറുന്ന സിനിയെ ഷംല നോക്കി നിന്നു. അവർ പോയതും ഷംല മകളുടെ അടുത്തേക്ക് ഓടി…
“പാത്തൂ… ആ പെണ്ണ് ആളത്ര ശെരിയല്ലട്ടോ…”
“ആരാ ഉമ്മാ?”
“ഇപ്പോ പോയ പെണ്ണില്ലേ… സിനി… അവൾ തന്നെ”
“അതെന്താ?”
“അവൾ അഫ്സൂനോട് വല്ലാത്ത സ്വാതന്ത്ര്യം കാണിക്കുന്ന പോലെ…”
“അതാണോ കാര്യം… കാമുകിമാർ പിന്നെ കാമുകനോട് സ്വാതന്ത്ര്യം കാണിക്കില്ലേ”
“കാമുകിയോ? തമാശ പറഞ്ഞതല്ല മോളെ ഞാൻ”
“ഞാനും തമാശ പറഞ്ഞതല്ല ഉമ്മാ… ചേച്ചി കാക്കൂന്റെ കാമുകിയാ… അതെനിക്കും അറിയാലോ”
“അത് അറിഞ്ഞിട്ടും നീയെന്തിനാ ആ പെണ്ണിനെ കൂടെ കൊണ്ട് നടക്കുന്നെ? അടിച് ഓടിക്കണ്ടേ അവളെ?”
“എന്തിനു? അവളെ പ്രേമിക്കുന്നു എന്ന് വച്ച് കാക്കു എന്നെ കളഞ്ഞിട്ടൊന്നും ഇല്ലല്ലോ… എന്നോട് കാണിക്കുന്ന സ്നേഹത്തിന് കുറവും വരുത്തിട്ടില്ല… പിന്നെ… എനിക്കിഷ്ടാ കാക്കു ഇതുപോലെ പാറി പറന്നു നടക്കുന്നത്”
മകൾ പറയുന്ന വാക്കുകൾ ഇടിത്തീ പോലെയാണ് ഷംലയുടെ കാതുകളിൽ മുഴങ്ങിയത്…
“കാക്കു വേറെ പെണ്ണുങ്ങളും ആയിട്ട് ബന്ധം ഉണ്ടെന്ന് ഞങ്ങൾ പ്രേമിക്കുന്ന സമയത്ത് തന്നെ എനിക്കറിയാം… എനിക്കും അതൊക്കെ ഇഷ്ടവുമാണ്… പിന്നെ സിനി ചേച്ചിയെ ഞാൻ കാക്കൂനെ കൊണ്ട് കെട്ടിക്കും. ചേച്ചിയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വരികയും ചെയ്യും…”