ഞാനും എന്റെ ബയോ എല്ലാം പറഞ്ഞു, കുറെ കാര്യങ്ങൾ അവനു അത്ഭുതമാണ് .
ഞാൻ ഇന്ത്യയിൽ ഒരുവിധം എല്ലാ സംസ്ഥാനങ്ങളിലും ജോലിക്ക് ഉണ്ടായിട്ടുണ്ട്, കുറെ യാത്ര ചെയ്തിട്ടുണ്ട് എന്നെല്ലാം പറഞ്ഞപ്പോൾ അവനു അശ്ചര്യം.
കാരണം അവൻ അത്രയധികം ഒന്നും യാത്ര ചെയ്തിട്ടില്ല എന്നെല്ലാം ജനറലായി പറഞ്ഞു.
സംസാരം എല്ലാം കഴിഞ്ഞ് ഞങ്ങൾ ഓരോ ജ്യൂസും കുടിച്ച് പിരിഞ്ഞു.
അന്ന്എനിക്ക് ഒന്നൂടെ പോസിറ്റിവിറ്റി തോന്നി . എനിക്ക് വലിയ കാര്യങ്ങൾ ആയി തോന്നാത്ത കാര്യങ്ങൾ വരെ വലിയ സംഭവമായി തോന്നുന്ന ഒരു പുതിയ ആളെ പരിചയപ്പെട്ടല്ലോ. അതും ഒരു ജെനുവിൻ പേഴ്‌സൺ.
ഇനി അധികം വലിച്ചു നീട്ടുന്നില്ല – കഷ്ടിച്ച് ഒരു ഒന്നൊന്നര മാസം കൊണ്ട് ഞാനും അവനും വളരെയധികം ഫ്രണ്ട്സ് ആയി .
വാട്സാപ്പിൽ എന്തെങ്കിലും കോമഡി മെസ്സേജ്, സിനിമയുടെ ട്രോള് ഇതൊക്കെ അയക്കുന്ന പോലെ ക്ലോസ് .
സെക്കൻഡ് സാറ്റർഡേ ഒഴിച്ച് എല്ലാ ശനിയും അവനും ഞാനും മീറ്റ് ചെയ്യും.
അങ്ങനെ ഒരു ഒന്ന് രണ്ട് മാസം കഷ്ടിച്ച് കടന്നുപോയി. സാധാരണ ഞങ്ങളെ ഇരുന്ന് സംസാരിക്കാറുള്ളത് നടവഴിയോട് ചേർന്ന്, പുല്ല് ഉള്ള ഭാഗത്തെ ബെഞ്ചിൽ ആണ്.
അങ്ങനെ ഇരിക്കാൻ ഒരു ദിവസം അവിടെ പെയിന്റിംഗോ എന്തോ റീസ്റ്റോറേഷനോ ഒക്കെ ആയിരുന്നു.
അപ്പോൾ ഞങ്ങൾ അവിടത്തെ ആയുധപ്പുരയോട് ചേർന്ന് ബിൽഡിങ്ങിൽ ചെന്നിരിക്കാൻ തീരുമാനിച്ചു.
ഞങ്ങൾ ഒരു വിധം അങ്ങോട്ട് എത്തി – അവിടെ കോരിച്ചൊരിയുന്ന മഴ തുടങ്ങി. ഒരു മണിക്കൂർ ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും മഴയ്ക്ക് ശമനം ഇല്ല.
അതുകൊണ്ട് ആണെങ്കിൽ ഒരാളും കോട്ടയിലേക്ക് വന്നതുമില്ല . വന്നവരെ തന്നെ പലരും പുറമേ ഏതൊക്കെയോ മൂലകളിൽ ആയി നിൽക്കുവായിരുന്നു. പലർക്കും ആ വരവ് വളരെ എളുപ്പമായി കാര്യങ്ങൾ നടത്താനുള്ള താപ്പ് ആയി.