ഞാൻ “ഓ… ഉവ്വ്… മോൻ എങ്ങനെ അറിഞ്ഞു??”
അവൻ “ഹ… ചേട്ടൻ ഇത്രയും ഹൈറ്റും സൈസും ഒക്കെ ഉള്ള ഒരു ആൾ സിമ്പിളായി ഇരുന്നാലും ശ്രദ്ധിക്കാതെ പോവാൻ പറ്റില്ലാലോ….”
അതു കൂടി കേട്ടപ്പോൾ എനിക്ക് പുറമേ കാണിച്ചില്ലെങ്കിലും മൊത്തത്തിൽ ഒരു സന്തോഷം ആയി . കാരണം പൊതുവേ സമൂഹത്തിൽ കാണുന്ന തന്ത വൈബ് വിളി അല്ലല്ലോ ഉണ്ടായത്.
ഞാൻ “ഓ… താങ്ക്സ്… മോൻ ഇവിടെ സ്ഥിരം വരുവോ??” എന്ന് അവൻ്റെ ഒപ്പം നടന്നുകൊണ്ട് തന്നെ ചോദിച്ചു.
അവൻ “ഏയ്… സാറ്റർഡേ മാത്രം… സാറ്റർഡേ ക്ലാസ്സ് ഇല്ല… പക്ഷേ എനിക്ക് വീട്ടിൽ ഇരിക്കാൻ ബോറടി ആണ്… അതുകൊണ്ട് ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു വീട്ടിൽനിന്ന് ചാടും…. ”
അങ്ങനെ ഓരോന്നൊക്കെ പറഞ്ഞ് വെറുതെ ഒന്ന് പരിചയപ്പെട്ടിട്ട് ഞങ്ങൾ പിരിഞ്ഞു.
അന്ന് മൊത്തത്തിൽ എനിക്ക് ഒരു പോസിറ്റീവ് വൈബ് ആയിരുന്നു. ഒന്ന് ഏകാന്തതയിൽ നിന്ന് ചെറിയ ഒരു വ്യത്യാസം സംസാരിക്കാൻ ഒരാൾ. രണ്ട് ഇങ്ങനെ ഒരു ന്യൂജനറേഷൻ ആയ ആൾ വരെ ശ്രദ്ധിച്ചു എന്നതിൻ്റെ സന്തോഷം. മൂന്ന് – ഇതൊന്നും അല്ലാതെ പറഞ്ഞറിയിക്കാൻ പറ്റാത്ത വേറെന്തോ ഒരു ഇത്.
അങ്ങനെ ഒരാഴ്ച പോയി. പിന്നത്തെ ശനിയാഴ്ച എത്തി.
അന്നേരത്തേക്ക് ഞാൻ കാര്യങ്ങൾ ഒന്ന് മറന്നു പോയിരുന്നു എങ്കിലും കോട്ടയിൽ എത്തിക്കഴിഞ്ഞ് പയ്യൻസിനെ കണ്ടപ്പോ വീണ്ടും വൈബ് ആയി.
എന്നെ കണ്ടപ്പോൾ തന്നെ അവൻ ചിരിച്ചു. പാർക്ക് ബെഞ്ചിൽ അല്പം നീങ്ങി ഇരുന്ന് ഇരിക്കാനായി എനിക്ക് സ്ഥലം തന്നു.
ഞാൻ ഇരുന്നു.
അന്നേരം കൂടുതൽ കാര്യങ്ങൾ സംസാരിച്ചു.
അവൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു. വീട്ടില്അവനു ഒരു ചേച്ചി ആണ് , അച്ഛൻ അമ്മ ഉണ്ട് പിന്നെ, അങ്ങനെ അങ്ങനെ ജനറൽ ആയ കാര്യങ്ങൾ കുറെ പറഞ്ഞു.