അത് ഞാൻ നോട്ട് ചെയ്ത് എന്താണെന്ന് വെച്ചാൽ അവൻ്റെ കൂടെ ഫ്രണ്ട്സ് ഒന്നുമില്ല, വേറെ അലമ്പും ഇല്ലാതെ ചുമ്മാ നടക്കുന്ന ഒരു പയ്യൻ. ലൈനും ഇല്ല സിഗരറ്റ് വലിയും ഇല്ല സിമ്പിൾ ബോയ്.
18-19 മാക്സിമം. കണ്ടാൽ അറിയാം അത്യാവശ്യം തറവാടി ആണെന്ന് , വെളുത്തു തുടുത്തു, അധികം വണ്ണമില്ല എന്നാൽ മെലിഞ്ഞിട്ടും അല്ലാത്ത ഒരു പയ്യൻ.
ജീൻസ്, ഷർട്ട് ആണ് പതിവ് വേഷം.
സ്ഥിരം കാണുന്ന പലരും ഉണ്ട്. അതുപോലെ ഞാൻ ശ്രദ്ധിച്ചു എന്നെ ഉള്ളൂ .
അങ്ങനെ സ്ഥിരം കാണുന്ന പലരും സ്ഥിരം കാണുന്നത് കാരണം ഇടയ്ക്ക് മുഖത്ത് നോക്കിയാൽ പുഞ്ചിരിക്കും. അതിൽ ഈ പയ്യൻസും പെടും .
അങ്ങനെ ഒരു ശനിയാഴ്ച ഈ പറഞ്ഞതുപോലെ രാവിലെ ഞാൻ അവിടെ എത്തി. കുറച്ചുനേരം അവിടെയും ഇവിടെയും ഇരുന്ന് പോകാൻ നേരത്ത് ഈ പയ്യൻസ് ഒരു സൈഡിൽ, ഡ്രെയിനേജിൻ്റെ ഒരു ഗ്രിൽ ഉണ്ട് അതിൻ്റെ അടുത്ത് കുഴങ്ങി നിൽക്കുന്നു.
ഞാൻ അതിലെ വരുന്നത് കണ്ടപ്പോൾ പയ്യൻസ് “ചേട്ടാ… ഒരു ഹെൽപ്പ് ചെയ്യോ…” എന്ന് പറഞ്ഞ് എന്നെ അടുത്തേക്ക് വിളിച്ചു.
ഞാൻ അവൻ്റെ അടുത്തേക്ക് ചെന്നു.
“ചേട്ടാ.. ഈ ഗ്രില്ലിൻ്റെ താഴേക്ക് എൻ്റെ താക്കോൽ വീണുപോയി… എടുത്ത് തരോ???” എന്ന് അവൻ ചോദിച്ചു.
കാര്യം പുറമേ കാണുമ്പോൾ ചിരിക്കാറുണ്ട് എങ്കിലും ഇത്രയും ക്ലോസപ്പ് ആയി ചെറുക്കനെ കണ്ടപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത് വളരെ കനം കുറഞ്ഞ പൊടി മീശ മാത്രമേ അവനുള്ളൂ.
വെളുത്തു തുടുത്ത മുഖത്ത്, ചുവന്ന ചുണ്ടുകളുടെ മുകളിൽ പൊടിപൊടി പോലെ മീശ എന്ന് പറയാൻ പറ്റില്ല, അൽപ്പം രോമം. അത്രേ ഉള്ളു.