ഉമ്മ പറയുന്നതാണ് അയൾക്ക് വേദവാക്യം.. ഭാര്യയുടെ വാക്കിന് ഒരു വിലയുമില്ല…
ഇതൊക്കെ
സഹിക്കാമെന്നോർത്താലോ, കിടപ്പറയിൽ എന്തൊക്കെയാണയാൾ കാണിച്ച് കൂട്ടുന്നത്… ?..
വേണ്ട…അതൊന്നും ഇനി ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്..ആ അദ്ധ്യായം അടഞ്ഞു..
വീണ്ടും സലീനയുടെ മനസിലേക്ക് അബ്ദു കയറി വന്നു..
പാവം.. ഒരു പാട് പ്രാരാബ്ദ്ധമുണ്ടവന്..ഉമ്മയുടെ അസുഖം തന്നെ അവന് താങ്ങാവുന്നതിലധികമാണ്.. പെങ്ങളെ കെട്ടിച്ചതിന്റെ കടം ഇനിയും ബാക്കിയുണ്ട്..എല്ലാം അവൻ പണിക്ക് പോയിട്ട് വേണം.. അതിനിടയിലാണ് ഈ അപകടം.. ചുരുങ്ങിയത് രണ്ട് മാസമെങ്കിലും വേണ്ടി വരും അവന് പണിക്കിറങ്ങാൻ..
എങ്കിലും എപ്പോഴും ചിരിച്ച്, തമാശയൊക്കെ പറഞ്ഞ്, തന്റെ പ്രശ്നങ്ങളൊന്നും ആരോടും പറയാതെ നടക്കും.. തന്നോടവൻ എല്ലാം പറഞ്ഞിട്ടുണ്ട്..അത് തന്റെ പ്രശ്നങ്ങൾ പറയുമ്പോ, തന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നതാണ്.. നിനക്ക് മാത്രമല്ല, എല്ലാവർക്കും അവരുടേതായ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് തന്നെ സമാധാനിപ്പിക്കും..
ഒരു കല്യാണം നടന്നിരുന്നെങ്കിൽ തന്നെ അവന്റെപ്രശ്നങ്ങൾ പകുതി തീർന്നേനെ..എങ്കിൽ ഉമ്മാന്റടുത്ത് വീട്ടിലൊരാളായേനെ… ഉമ്മാന്റെ കാര്യത്തിലാണ് അവനേറ്റവും വിഷമം.. എപ്പഴാ അസുഖം വരികാന്ന് പറയാൻ പറ്റില്ല.. എപ്പഴും അടുത്തൊരാൾ വേണം..അതിന് എത്രയും പെട്ടെന്ന് അബ്ദുവിന്റെ കല്യാണം നടക്കണം..
താനും കുറേ നോക്കിയതാണ്… പക്ഷേ ഒന്നും ശരിയാവുന്നില്ല..
ഏതായാലും തന്റെ കുടുംബത്തിലൊക്കെ ഒന്ന് കൂടിയൊന്ന് നോക്കണം, അവന് പറ്റിയ പെണ്ണുണ്ടോന്ന്…