” മോനെ വിപി അധികം സോപ്പ് പതക്കല്ലേ, എന്താ കാര്യം നടക്കാൻ ആണല്ലോ നിന്റെ ഈ കിന്നാരം, പൈസ വല്ലതും വേണോ? എന്റ പാലിന്റെ പൈസ മാത്രം ഉള്ളു കേട്ടോ നിനക്ക് വലിയ ആവശ്യം ഉണ്ടെങ്കി മോൻ അച്ഛനോട് നേരിട്ടു പറഞ്ഞോ “”അമ്മ കറന്നു എണീറ്റു.
ഞാൻ പാൽ ബക്കറ്റ് വാങ്ങി പിടിച്ചു.
” ഇല്ല അമ്മേ ഞാൻ അമ്മേനോട് ഇഷ്ടക്കൂടുതൽ കാരണം ഓരോന്ന് പറഞ്ഞത് അല്ലെ….അച്ഛനെ കെട്ടിയതു കൊണ്ട് അല്ലെ അമ്മ ഈ കാട്ടു മുക്കിൽ പെട്ടത്തും ഈ പശുനേം നോക്കി ചാണകം കോരി ഇരിക്കേണ്ടി വന്നത്. അച്ഛന് കടയിൽ ഇരുന്നാൽ മതി പാവം അമ്മക്ക് എല്ലാ പണിയും ”
ഞാൻ പശൂന് കൊടുക്കാൻ വച്ചിരുന്ന ഇച്ചിരി ഫൈബർ പൊട്ടിച്ചു തിന്നു നോക്കി. തുഫ്ഫ് എങ്ങനെ ഇവറ്റകൾ കഴിക്കുന്നു ആവോ?
” മോനെ വിപി നിന്റെ അച്ഛൻ എന്നെ കേട്ടിട്ടു ഇപ്പോ പത്തു മുപ്പതു വർഷം ആകാറായി നീ ഇപ്പോ എന്നിട്ടു അമ്മക്ക് വേറെ കല്യാണ ആലോചന ആലോചിക്കാൻ വന്നതാണോ പോയി വല്ലതും വായിക്കാൻ നോക്ക് ”
അമ്മ പിടി തരുന്ന ലക്ഷണം ഇല്ല എനിക്ക് മനസിലായി.
” അതല്ല അമ്മേ അച്ഛന് അമ്മയോട് ഒരു സ്നേഹം ഇല്ല അമ്മ ക്കൂ എന്തേലും ആവശ്യം ഉണ്ടെങ്കി തന്നെ അച്ഛൻ ന്റെ അടുത്ത് കിടന്നു കരഞ്ഞു പറയണം അങ്ങേരു സമ്മതിച്ചാൽ ആണ് അമ്മക്ക് ഒരു തീരുമാനം പോലും എടുക്കാൻ കഴിയുള്ളു, അമ്മയും ഒരു മനുഷ്യ ജീവി അല്ലെ അല്ലാതെ അച്ഛന്റെ അടിമ ഒന്നും അല്ലാലോ. എന്നിട്ടു വൈകിട്ടു വരുമ്പോ കറിക് ഉപ്പില്ല ഇരിവില്ല പറഞ്ഞു ചീത്തയും പിന്നെ പോരാത്തതിന് വെള്ളമടിയും. ”
” വിപി ഇത്രേം ഒക്കെ സഹിച്ചില്ലേ ടാ ഇനി നിനക്ക് ഒരു ജീവിതം ഉണ്ടായി കണ്ടാൽ മതി എനിക്ക്. അത് പോട്ടെ നാളെ നമുക്ക് അമ്പലത്തിൽ പോകാം നീ രാവിലെ എണീറ്റു എന്നെ കൊണ്ട് പോണം. ഉറങ്ങി കളയരുത് അലാറം വയ്ക്കണം കേട്ടോ.. നീ പോയി കൈ കഴുകി ഇരിക്കു ഞാൻ ചായ ഇടം “