“ചേച്ചി ഞാൻ ”. …അവന്റെ തൊണ്ട വേദനയോടെ ഇടറി
“വേണ്ട. …നിന്റെയൊക്കെ കൂടെയാണല്ലോ ഇത്രനാളും ഉണ്ടതും ഉറങ്ങിയതും എന്ന് ഓർക്കുമ്പോ ശരീരം പുഴുത്ത് നാറുവാ….അവസരം കിട്ടിയാൽ കേറി പിടിക്കില്ലെന്ന് ആര് കണ്ടു …“
അവൾ വെറുപ്പോടെ മുഖം തിരിച്ചു….അഭി ഒന്ന് ഞെട്ടി, ഒരുതരം നിർവികാരതയോടെ അവളെ നോക്കി. …ചേച്ചിയെ ഞാൻ. ..എന്തൊക്കെയാ പറയുന്നെ. …
”ഒന്ന് ഇറങ്ങി പോകുന്നുണ്ടോ. …നിന്റെ മുഖം കാണുന്തോറും എന്റെ സമനില തെറ്റുവാ. ….“
”ദേഷ്യപ്പെടല്ലേ ചേച്ചി. ..“ അവൻ അപേക്ഷപോലെ പറഞ്ഞുതുടങ്ങിയതും നന്ദന അഭിയുടെ കൈയിൽ പിടിച്ച് വലിച്ച് മുറിക്ക് പുറത്തേക്ക് തള്ളി. …നില തെറ്റി സിമെന്റിട്ട നിലത്തേക്ക് മുട്ടിടിച്ച് വീഴുമ്പോഴും അവൻ കരയുകയായിരുന്നു
“കാത്തിരുന്നോ നീ. …കഴച്ചു നിൽക്കുവല്ലായിരുന്നോ, വൈകാതെ ഒക്കെ ലോകം മുഴുവൻ കാണും. ….മാനക്കേട് സഹിക്കാതെ കുടുംബത്തോടെ കെട്ടി തൂങ്ങി ചാകാം. …”
നന്ദന ആ മുറിയുടെ വാതിൽ ശക്തിയായി വലിച്ചടച്ചു. …തന്റെ ലോകമാണ് മുന്നിൽ അടഞ്ഞതെന്ന് അവൻ നോവോടെ ഓർത്തു….
.
.
.
പുറത്തെന്തോ ആവശ്യത്തിനു പോയി തിരികെ വന്നതായിരുന്നു ലക്ഷ്മി. …തറയിൽ കിടക്കുന്ന അഭിക്ക് മുന്നിൽ നന്ദന വാതിൽ ശക്തിയായി അടക്കുന്നത് അവൾ കണ്ടു. …
അഭി. ..
ലക്ഷ്മി ഓടിവന്ന് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു
“എന്താടാ എന്തുപറ്റി. … ..”
“….ഒന്നുല്ല….”
അവൻ ലക്ഷ്മിയുടെ കൈത്തട്ടിമാറ്റി എഴുന്നേറ്റു. …തന്റെ മുറിയിലേക്ക് നടന്നു
ലക്ഷ്മി അതിശയത്തോടെ അഭിയെയും നന്ദന വലിച്ചടച്ച വാതിലിലേക്കും മാറി മാറി നോക്കി. ….ഇടയ്ക്കിടെ ചില സൗന്ദര്യപ്രശ്നങ്ങൾ ഒഴിച്ചാൽ ഇരുവരും വഴക്ക് കൂടുന്നത് അപൂർവമാണ് ,…ലക്ഷ്മിക്ക് ചിരിവന്നു. …കിടക്കുന്നതുവരെ കാണും ഈ വഴക്ക്……ഇരുവരെയും ശ്രദ്ധിക്കാതെ ലക്ഷ്മി അടുക്കളയിലേക്ക് നടന്നു