നുണ പറയുമ്പോ അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ സലീന ശ്രദ്ധിച്ചു.
“എന്നാ അവളെനിക്ക് വിളിച്ചിരുന്നു… നിന്നെ വിളിച്ച കാര്യം അവളെന്നോട് പറയുകയും ചെയ്തു…”
നിന്ന നിൽപ്പിൽ താൻ വീണ് പോകുമോ എന്ന് സലീന ഭയന്നു. താൻ കള്ളം പറഞ്ഞതാണെന്ന് അവന് മനസിലായി. അതെന്തിനാണ് താൻ കള്ളം പറഞ്ഞത്… ?
അവൾ വിളിച്ചെന്ന് പറഞ്ഞാ പോരായിരുന്നോ… ?
അവൾക്കവന്റെ മുഖത്തേക്ക് നോക്കാനായില്ല.
“നിനക്ക് കള്ളം പറയാനറിഞ്ഞൂടെടീ പോത്തേ… നേരത്തേ കഞ്ഞി കുടിച്ചെന്ന് നീ നുണ പറഞ്ഞു… ഇപ്പോ സാജിത വിളിച്ചില്ലെന്നും നുണ പറഞ്ഞു..
അതെന്തിനാടീ നീ നുണ പറഞ്ഞേ..?”
സലീന ചമ്മി നാണം കെട്ടു.
“നീയേതായാലും കഞ്ഞി കുടിക്ക്… അത് ചൂടാറണ്ട… “
സലീന മെല്ലെ, കഞ്ഞിപ്പാത്രവും അച്ചാറ് കുപ്പിയും എടുത്ത് വാതിലിനകത്തേക്ക് നടന്നു.
“നിന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ സാജിത എന്നോടും പറഞ്ഞു…. അവള് വെറുതേ തമാശ പറഞ്ഞതാടീ… നീയത് കാര്യമാക്കണ്ട…”
സലീനാക്ക് തിരിഞ്ഞ് നോക്കാനുള്ള ശേഷിയില്ലായിരുന്നു. അവൾ വാതിൽ വലിച്ച് തുറന്ന് പുറത്തേക്കിറങ്ങി. മുറിയിൽ ചെന്ന് കയറുമ്പോ വിറച്ചിട്ടവൾക്ക് നിൽക്കാനായില്ല. കഞ്ഞിപ്പാത്രം മേശമേൽ വെച്ച് അവൾ ബെഡിലേക്ക് വീണു.
അവളിതെന്ത് പണിയാ കാണിച്ചത്…?
എന്തിനാണവൾ അബ്ദൂന് വിളിച്ചത്… ?
വിളിച്ചത് പോട്ടെ, തന്നോട് പറഞ്ഞതൊക്കെ അവൾ അവനോടും പറഞ്ഞെന്ന്… എന്തിന്… ?
ചോദിക്കണം… ഇപ്പത്തന്നെ ചോദിക്കണം…
സലീന അപ്പത്തന്നെ സാജിതക്ക് വിളിച്ചു.
ഫോണെടുത്തതും സാജിത ചൂടായി.
“നിങ്ങള് കാമുകനും, കാമുകിക്കും ഉറക്കമില്ലെന്ന് കരുതി ബാക്കിയുള്ളോരെ എന്തിനാടീ ബുദ്ധിമുട്ടിക്കുന്നേ… ?
സമാധാനമായൊന്ന് വിരലിടാനും സമ്മതിക്കില്ലേ നീ.. “