“സാജീ… നീ വെച്ചോ… ഉമ്മ വരുന്നുണ്ട്…”
സലീന വേഗം ഫോൺ കിടക്കയിലേക്കിട്ടു.അവൾ ദേഹമാസകലം വിറക്കുന്നുണ്ടായിരുന്നു. എന്റെ പടച്ചോനേ…
സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് സാജിത പറഞ്ഞത്. പത്താം ക്ലാസിൽ പഠിക്കുമ്പോ കൂടുതൽ പേർക്കും ഓരോ കാമുകൻമാരുണ്ടായിരുന്നു. സാജിതക്കുമുണ്ടായിരുന്നു ഒരു കാമുകൻ..
ഒന്നിനുമല്ല… വെറുതെ…
പ്രേമലേഖനമെഴുതി പരസ്പരം കൊടുക്കും… ഒറ്റക്കിരുന്ന് സംസാരിക്കുകയോ, ദേഹത്തൊന്ന് തൊടുകയോ പോലുമില്ലാത്ത വെറും തമാശക്ക് വേണ്ടിയുള്ള പ്രേമം.
തനിക്കാരുമില്ലെന്ന് കണ്ട് അവളാണ് പറഞ്ഞത് അബ്ദുവിനെ നോക്കാൻ. അവൾ പറഞ്ഞ് റെഡിയാക്കാമെന്നും പറഞ്ഞു.
അന്ന് അവളുടെ ചന്തിക്കിട്ട് നല്ല നുള്ള് കൊടുത്താണ് താനതിന് മറുപടി പറഞ്ഞത്.
എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോ തനിക്ക് നിരാശയായി. തനിക്കും വേണം ഒരു കാമുകൻ എന്ന് ആഗ്രഹമായി.
സാജിതയെ സോപ്പിട്ട് അബ്ദുവിനോട് സംസാരിക്കാൻ പറഞ്ഞു. പുറത്തടിച്ച് കൊണ്ടാണ് അവൾ കലിപ്പ് തീർത്തത്. പോയി പണി നോക്കാനും പറഞ്ഞു.
തനിക്കാണേൽ അബ്ദുവിനോട് നേരിട്ട് പറയാനുള്ള ധൈര്യവും ഉണ്ടായില്ല.
അപ്പോഴേക്കും പരീക്ഷയുടെ സമയവുമായി. അതോടെ ആപ്രേമം വാടിക്കരിഞ്ഞ് പോയി.
അതാണിപ്പോ സാജിത പറയുന്നത് തനിക്കവനോട് പ്രേമമായിരുന്നെന്ന്. തനിക്കന്നവൻ സ്വന്തം സഹോദരനെ പോലെയായിരുന്നു. ഇന്നും അങ്ങിനെ തന്നെ…
വാതിലിൽ മുട്ട് കേട്ട് അവൾ വേഗം ചെന്ന് തുറന്നു. ഉമ്മയും, രാജേട്ടനും അകത്തേക്ക് കയറി.
“പനി കുറവുണ്ടോ മോളേ… ?”
കയ്യിലുണ്ടായിരുന്ന കവറുകളെല്ലാം കട്ടിലിലേക്കിട്ട് റുഖിയ, സലീനയോട് ചോദിച്ചു.