ജിത്ത് വന്നാൽ കുളിച്ചു റെഡിയായി അപ്പോൾത്തന്നെ ഡിന്നർ കഴിക്കാൻ അവിടേക്ക് ചെല്ലും. വെളിയിൽ ഇറങ്ങാതെ തന്നെ അവരുടെ അടുത്തേക്കെത്താൻ അവന്റെ റൂമിൽനിന്ന് ഒരു വാതിൽ തുറന്നാൽ മതി. ഒരു പാസ്സേജ് കടന്നാൽ അവരുടെ ഹാളിലെക്കെത്താം. നേരത്തെ കിടക്കുന്ന ശീലം അവർക്കുള്ളതുകൊണ്ട് ജിത്ത് അധികം ലേറ്റ് ആവാതെ നോക്കും. ഭക്ഷണം കഴിഞ്ഞു വന്നാൽ പിന്നെ സ്വസ്ഥമായി ഉറക്കം വരുന്നവരെ സാറയുമായി സംസാരിക്കാനും പറ്റും.
ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ഒരു തിങ്കളാഴ്ച, ജിത്തിന്റെ വീക്കിലി ഓഫ് വന്ന ദിവസം, പൊതുവെ അന്ന് ജിത്ത് ഇത്തിരി താമസിച്ചേ എഴുനേൽക്കാറുള്ളു. അന്ന് ജിത്തിനുള്ള ബ്രേക്ഫാസ്റ് സുമചേച്ചി അവിടെ റെഡി ആക്കി അടച്ചു വച്ചിട്ടുണ്ടാവും. ഒപ്പം ഒരു ഫ്ലാസ്കിൽ അവനുള്ള കോഫിയും. രാവിലെ എണിറ്റു ഫ്രഷ് ആയി അവൻച്ചെന്നു അതെടുത്തു റൂമിലേക്ക് പോരും. കാരണം അന്ന് RK ജോലിക്ക് പോയിട്ടുണ്ടാവും. തന്റെ റൂമിൽ വന്നിരുന്നു സാവധാനം ബ്രേക്ക്ഫാസ്റ്റും കഴിച്ചു, സാറയുമായി സംസാരിച്ചിട്ട്, പിന്നെ എന്തെങ്കിലും ആവശ്യത്തിന് അവൻ വെളിയിലേക്കിറങ്ങുന്നതാണ് പതിവ്.
അന്നും എന്നത്തേതുംപോലെ ജിത്ത് ബ്രേക്ഫാസ്റ് എടുക്കാനായി അവരുടെ റൂമിലേ
ക്ക് ചെന്നു. സുമചേച്ചിയെ അവൻ അവിടെയെങ്ങും കണ്ടില്ല. പതിവുപോലെ ബ്രേക്ഫാസ്റ് ഒരു പാത്രത്തിൽ അടച്ചു ടേബിളിൽ വച്ചിട്ടുണ്ട്.”സുമചേച്ചി ഞാൻ ബ്രേക്ക്‌ഫാസ്റ്റ് എടുത്തിട്ടുണ്ടേ”. അവരെ അവിടെ കാണാഞ്ഞതുകൊണ്ട് ജിത്ത് അല്പം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.