അതുകൂടി ചേർത്തു വാടക കൊടുത്താൽ മതി. മലയാളികൾ ആണ് എന്നറിഞ്ഞപ്പോൾ ജ്യോത്സ്നയ്ക്കും, സാറക്കും മനസ്സ് ഒന്ന് തണുത്തു. ഭക്ഷണത്തിന്റെ കാര്യത്തിലും ബുദ്ധിമുട്ടില്ലല്ലോ എന്ന ആശ്വാസവും. ജ്യോത്സ്നയും രതീഷും വന്ന് കണ്ട് കാര്യങ്ങൾ ഒക്കെ സംസാരിച്ചപ്പോൾ RK ക്കും സുമചേച്ചിക്കും വലിയ സന്തോഷം.
നല്ല ഒരു ഫാമിലിയിൽ നിന്നുള്ള ഒരാൾക്ക് സ്റ്റേ കൊടുക്കാൻ അവർക്കും വലിയ താല്പര്യം. RK ഒരു കമ്പനിയിൽ മാനേജർ ആയി വർക്ക് ചെയ്യുന്നു. 50 വയസ്സ് അടുപ്പിച്ചു പ്രായം. സുമചേച്ചി വീട്ടമ്മയാണ്. 45 വയസ്സുള്ള ഉത്തമയായ കുടുംബിനി. കുട്ടികൾ ഇല്ല എന്നൊരു ദുഃഖം രണ്ടാൾക്കും ഉണ്ട്.
ജിത്ത് എല്ലാ കാര്യങ്ങളും സാറയോട് അപ്പപ്പോ അറിയിക്കുന്നുണ്ടായിരുന്നു. ഏറെ വേദനിക്കുന്ന മനസ്സുമായിട്ടാണെങ്കിലും സാഹചര്യം അനുസരിച്ച് ഇങ്ങനൊരു സെറ്റപ്പ് ഒത്തുകിട്ടിയതിൽ അവളും ആശ്വാസംകൊണ്ടു.
അങ്ങനെ അധികം താമസിയാതെ ജിത്ത് ആ വീട്ടിലേക്ക് താമസം മാറി. ജിത്തിന്റെ അകന്നുള്ള താമസം തെല്ലൊന്നുമല്ല സാറയെ തളർത്തിയത്. ആകെ ഒരു ശൂന്യത സാറക്ക് അനുഭവപ്പെട്ടു. കിട്ടുന്ന സമയങ്ങൾ ഒക്കെയും അവൾ ഫോണിലൂടെ ജിത്തിന്റെ കാര്യങ്ങൾ തിരക്കികൊണ്ടിരുന്നു. അത് മാത്രമായിരുന്നു അവർക്കാശ്വാസം. അവളുടെ വിഷമം മനസ്സിലാക്കി ഇടയ്ക്കിടെ സമയം കണ്ടെത്തി ജിത്ത് അവളെ നേരിൽക്കാണാൻ അവൾ ജോലിചെയ്യുന്ന ഓഫീസിന്റെ അടുത്ത് എത്തും. ഒരുമിച്ച് എന്തെങ്കിലും കഴിച്ചിട്ട് പിരിയുന്നത് അവർ പതിവാക്കിതുടങ്ങി.
പതിയെ പതിയെ ജിത്ത് വന്നത് RK ക്കും സുമചേച്ചിക്കും ഒരനുഗ്രഹമായി തോന്നി. വീട്ടിൽ ഒരനക്കം ആയതുപോലെ. ജിത്ത് രാവിലെ റെഡിയായി വരുമ്പോളേക്കും സുമചേച്ചി ബ്രേക്ഫാസ്റ് ഒരുക്കിയിട്ടുണ്ടാവും. RK ജിത്തിനുവേണ്ടി കാത്തുനിൽപ്പുണ്ടാവും അപ്പോളേക്കും. രണ്ടാളും ബ്രേക്ഫാസ്റ് കഴിച്ചുതീരുമ്പോളേക്കും സുമചേച്ചി അവർക്കുള്ള ടിഫിൻ പാക്ക് ചെയ്തു അവരെ ഏല്പിക്കും. അങ്ങനെയങ്ങനെ ആ വീട്ടിലെ ഒരംഗത്തിനെ പോലെയാകാൻ ജിത്തിന് അധികം സമയം വേണ്ടിവന്നില്ല. വൈകിട്ട് ജിത്ത് എത്തുന്നതിനു മുൻപ് RK വന്നിട്ടുണ്ടാവും.