പിറ്റേ ദിവസം ജിത്ത് ഫോണിലൂടെ പറഞ്ഞതൊക്കെയും സാറ കണ്ണീരോടെയാണ് കേട്ടിരുന്നത്. അവളുടെ വിഷമം കണ്ട് ജിത്ത് ആവുന്നത് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
“എന്റെ സാറാ നീയിങ്ങനെ വിഷമിക്കാതെ പൊന്നേ . ദേ നോക്ക്. ഞാനൊന്നുകൂടി ഇനി ഫ്രീ ആകാൻ പോകുവാ. എന്നും രാവിലെ ഒന്ന് കാണാൻ പറ്റില്ലാന്ന് അല്ലേ ഉള്ളു. ഇനി ഏത് പാതിരാത്രിക്കും വിളിക്കാം. എന്റെ പെണ്ണിന് എപ്പോ കാണണം എന്ന് തോന്നിയാലും ഞാൻ ഓടി വരില്ലേ, പിന്നെന്താ?.”
“പോടാ അവിടുന്ന്. നീയടുത്തു ഉള്ളതിന്റെ ആശ്വാസം കിട്ടുമോ എനിക്ക്, നീ ഇത്രയും ദൂരെ പോയി കിടക്കുമ്പോൾ. അങ്ങനെ കാണാൻ തോന്നുമ്പോ വരനാണെ നീയെപ്പോലും എന്റടുത്തുണ്ടാകേണ്ടിവരും ജിത്തേ”. സാറ വിതുമ്പി പറഞ്ഞു.
“ഓ… എന്നാൽ പിന്നെ എന്റെ പെണ്ണുംകൂടി പോന്നോ എന്റൊപ്പം. നമുക്കൊരുമിച്ചു ഒരു വീടെടുക്കാം”. ജിത്ത് സാഹചര്യത്തെ ഒന്ന് മയപെടുത്താനായി പറഞ്ഞു.
“പോ ചെറുക്കാ അവിടുന്ന്.. തമാശ പറയാൻ കണ്ട സമയം. എടാ എനിക്ക് പറ്റുന്നില്ലെടാ. ഇന്നലെ തൊട്ടു ഒരു സമാധാനവും ഇല്ല എനിക്ക്. ഇങ്ങനാണെങ്കിൽ നീ ഇങ്ങോട്ട് വരണ്ടായിരുന്നു പട്ടീ. എനിക്ക് നീ പോകുന്നത് ഓർക്കാനേ പറ്റുന്നില്ല ജിത്തുട്ടാ”. സാറ കരഞ്ഞു ഒരു പരുവമായി.
ഒരുതരത്തിൽ ജിത്ത് അവളെ സമാധാനിപ്പിച്ചു ഫോൺ വച്ചു. എന്നിട്ട് ദീപുവിനോട് അവൻ കാര്യങ്ങൾ അവതരിപ്പിച്ചു.
ഒരു കാർന്നോരെ പോലെ താടിയും തിരുമി ഇരുന്ന് ആ പൊട്ടൻ എല്ലാം കേട്ടു.
“ഇത്രേയുളളർന്നോ?. ഇതിപ്പോ ഞാൻ ശരിയാക്കാം”. അതായിരുന്നു അവന്റെ മറുപടി.
രണ്ടുദിവസത്തിനുള്ളിൽ ദീപു ജിത്തിന് ഒരു അക്കൗമേടഷൻ ശരിയാക്കി. RK എന്ന് വിളിക്കുന്ന രാധാകൃഷ്ണനും സുമചേച്ചിയുടെയും ഒരു ബംഗ്ലായിൽ അത്യാവശ്യം വലിയ ഒരു ബാത്ത് അറ്റാച്ഡ് റൂമും, വേണെങ്കിൽ ഉപയോഗിക്കാവുന്ന ഒരു ചെറിയ കിച്ചൻ സെറ്റപ്പും. വാടക ഓക്കേ ആണ്. പിന്നെ ഒരു ഗുണം ഭക്ഷണം എല്ലാം അവര് തന്നെ തരും എന്നുള്ളതാണ് .