അല്ലേ അവരാ കൊണ്ടുവിടുന്നത്. എന്നാൽ നടന്നുപോകുവാണെന്നു അമ്മയോട് പറഞ്ഞിട്ട് ഞാൻ വീട്ടിന്നിറങ്ങി. നടന്നു നടന്നു ചെന്നപ്പോളാ ഒരു മഴ. കയ്യിൽ കുടയും ഇല്ല. തൊട്ടടുത്താ ആ ചേച്ചിയുടെയും ചേട്ടന്റെയും വീട്. സൺഡേ അല്ലേ, എല്ലാരും വീട്ടിൽ കാണും. ഞാനോടി അവരുടെ വീട്ടിൽ കയറി. സിറ്റൗട്ട് വാതിൽ തുറന്നു കിടക്കുന്നത് കണ്ട് ഞാൻ ചേച്ചിന്നും വിളിച്ചു ഓടി ഉള്ളിൽ കയറി”.
“എന്നിട്ട് ചേട്ടൻ മാത്രമേ ഉള്ളാരുന്നൊള്ളോ അവിടെ?..” സാറ ജജിജ്ഞാസ സഹിക്കാൻ പറ്റാതെ ഇടക്ക് കയറി ചോദിച്ചു.
“പറയട്ടെടി പെണ്ണേ, ധൃതി വക്കാതെ”. ജ്യോത്സ്ന സാറയുടെ പുറത്തു സ്നേഹപൂർവ്വം തല്ലി.
“ഞാൻ ചെന്നപ്പോൾ ആഹാ ഇതാരാ ജ്യോത്സ്നയോ എന്നും പറഞ്ഞു ഒരു കൈലി മാത്രം ഉടുത്തു ഹരിയേട്ടനുണ്ട് അടുക്കളയിൽ നിന്നും വരുന്നു. ഞാനൊന്നു ചൂളി. കാരണം ആ വേഷത്തിൽ ആദ്യമായാ ആ പുള്ളിയെ കാണുന്നത്. ചേച്ചി എവിടെന്നു ചോദിച്ചപ്പോ ചേച്ചിയും പിള്ളേരും അവരുടെ വീട്ടിൽ പോയേക്കുവാ എന്ന് പറഞ്ഞു. അതുകേട്ടപ്പോ ഒരല്പം ആധി അപ്പൊ തോന്നി,
എങ്കിലും ഹരിയേട്ടന്റെ അടുത്തല്ലേ കുഴപ്പമൊന്നും ഇല്ലന്ന് ഞാൻ മനസ്സിൽ പറഞ്ഞു. കുടയെടുക്കാതെ ഇറങ്ങിയെന് എന്നെ കുറേ വഴക്കും പറഞ്ഞിട്ട്, ചായ ഇടാൻ തുടങ്ങുവാരുന്നു, സഹായിക്കാൻ വാ എന്നും പറഞ്ഞ് പുള്ളി എന്നെ അടുക്കളയിലേക്ക് വിളിച്ചുഅപ്പോളേക്കും മഴയാണേ തകർത്തു പെയ്യാനും തുടങ്ങി”.
“അടുക്കളയിൽ നിന്ന് എന്തൊക്കെയോ കലപില പറഞ്ഞു ചായ ഒക്കെ ഇട്ട് ഞങ്ങൾ ഹാളിൽ വന്നിരുന്നു, വർത്തമാനം പറഞ്ഞു ചായയും കുടിച്ചിട്ട് ഞാൻ ചെന്ന് ഹരിയേട്ടനോട് ഗ്ലാസും വാങ്ങി അടുക്കളയിൽ പോയി പാത്രം എല്ലാം കഴുകി വച്ചു.