പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 5 [Teller of tale]

Posted by

ആ വീഴ്ച അവനിലെ മൃഗത്തിനെ ഒന്നുകൂടി കുപിതനാക്കി. ചാടി എണിറ്റു വന്ന അമിത് ഒരു ഭ്രാന്തനെ പോലെ സാറയുടെ രണ്ടുകൈകളിലും പിടുത്തമിട്ടു. അവന്റെ മുറുക്കിയുള്ള പിടുത്തം സാറക്ക് നന്നായി വേദനിച്ചു. അവന്റെ പിടുത്തം വിടുവിക്കാനുള്ള അവളുടെ ശ്രമങ്ങൾ അവനിലെ സൈക്കോയെ ഒന്നുകൂടി ഉന്മാദനക്കുകയാണ് ഉണ്ടായത്.
കയ്യിൽ നിന്ന് വിടാൻ അവൾ അവനോട് അലറി..

അവന്റെ മുറുകിയ മുഖപേശികൾ അവളെ കീഴ്പ്പെടുത്തുന്ന ആത്മസുഖത്തിൽ അവളുടെ അലർച്ചയൊന്നും ശ്രദ്ധിച്ചതെ ഇല്ല. സാറയുടെ ഇരു കരങ്ങളും അവൻ അവളുടെ പുറകിലേക്കാക്കി അവളുടെ നെഞ്ചിനോട് ചേർന്ന് നിന്നു. അപ്പോൾ അവന്റെ ശ്വാസം തൊട്ടടുത്തു നിന്ന് സാറയുടെ മുഖത്തേക്ക് അടിച്ചിറങ്ങി.

അവന്റെ മുഖം പതിയെ തന്റെ അധരങ്ങളെ ലക്കാക്കിയാണ് താഴ്ന്നു വരുന്നത് എന്ന് അവൾ മനസ്സിലാക്കി. അവന്റെ കാലുകൾ സാറയുടെ പാന്റിൽ അവളുടെ തുടകളെ ഉരസി നിന്നു. ഒരു മൃഗത്തെ പോലെ വന്യമായി അയാൾ തന്നെ കീഴ്പ്പെടുത്തുന്നത് നോക്കി നിന്ന സാറയുടെ ഉള്ളിൽ ഒരു നിമിഷം ഒരു തരിപ്പ് പാഞ്ഞു.

തന്നോട് ചേർന്ന് വരുന്ന അവന്റെ കാലിന്റെ ഇടയിലൂടെ അവൾ അടുത്ത നിമിഷം തന്റെ കാൽമുട്ട് മേലേക്ക് പായിച്ചു. സർവശക്തിയും എടുത്ത് ഇടിച്ചു കയറിയ അവളുടെ കാൽമുട്ട് അവന്റെ കിടുമണി ഉടച്ചുകൊണ്ട് അവന്റെ കേന്ദ്രബിന്ദുവിൽ കുത്തി നിന്നു. അവന്റെ ശുക്രൻ ബുധനിൽ ഇടിച്ചുകയറി.

ആ ശക്തമായ അവളുടെ മുട്ടുകൊണ്ടുള്ള ഇടി അവന്റെ സാറയുടെ മേലെയുള്ള പിടി വിടുവിച്ചു. അസ്സഹനീയമായ വേദനയോടെ രണ്ടുകയ്യും കാലിനിടയിൽ തിരുകി പുളഞ്ഞു അവൻ കുനിഞ്ഞു നിന്നതും സാറയുടെ ശക്തമായ ചവിട്ടു അവന്റെ ഇടത്തെ തോളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *