“ഈ മൈരന്റെ വായിൽ വല്ലോം കേറ്റി വക്ക്, സാഹചര്യം നോക്കാതെ ഓരോന്ന് പറയരുതെന്ന് ഞാൻ മുമ്പും പറഞ്ഞിട്ടുള്ളതാണ്..”
“അളിയാ ഷെമി… അറിയാതെ വന്ന് പോയതാ… വാ ഫുഡ് കാണിക്കാം നല്ല വിശപ്പ്, അവന്മാരെ കൂടെ വിളി..”
അവർ ഫ്രഷ് ആയി വന്നതിന് ശേഷം ഞങ്ങൾ ഇരുന്ന് ഫുഡ് കഴിച്ചു.
അജു : അളിയാ നിങ്ങൾക്ക് എന്നാ ക്ലാസ്സ് തുടങ്ങാ..?
ഞാൻ : രണ്ട് ദിവസം കഴിഞ്ഞ് തുടങ്ങും. നിങ്ങൾക്കോ?
അജു : ഞങ്ങൾക്ക് നാളെ തുടങ്ങും, ഇന്ന് ഒന്ന് കറങ്ങാൻ പോയാലോ, ബാംഗ്ലൂർ സിറ്റി ഒന്ന് എക്സ്പ്ലോർ ചെയ്യാം.
സഞ്ജു : പിന്നെന്താ പോവാലോ.എവിടെ സ്ഥലങ്ങളും വഴിയും ഒക്കെ അറിയോ.?
അജു : അതൊക്കെ ദേ ഇവന് അറിയാം, ഇവൻ മുൻപ് വന്നിട്ടുള്ളതാ..
സഞ്ജു : അപ്പൊ സെറ്റ്.
ഞങ്ങൾ ഫുഡ് കഴിച്ചു കഴിഞ്ഞ് ഡ്രെസ്സ് ചെയ്ത് പുറത്തേക്കിറങ്ങി. പുറത്തെ കാഴ്ചകളും പുതിയ പുതിയ ഭക്ഷങ്ങളും ഒക്കെ ട്രൈ ചെയ്ത് ഞങ്ങൾ നടന്നു. ഞങ്ങൾ അഞ്ചുപേരും പെട്ടന്ന് തന്നെ സിങ്ക് ആയി. എല്ലാവർക്കും ഒരേ ടേസ്റ്റ് ഉള്ളത് കൊണ്ട് ആയിരിക്കും.
അങ്ങനെ വൈകിട്ട് ഞങ്ങൾ ഒരു പബ്ബിൽ പോയി. ആദ്യമായിട്ടായിരുന്നു ഞാനും സഞ്ജുവും. അക്ഷയും പബ്ബിൽ ഒക്കെ പോകുന്നത്. സിനിമയിൽ മാത്രം ആണ് ഇതൊക്കെ കണ്ടിട്ടുള്ളത്. അവിടെ ചെന്ന് ആദ്യം തന്നെ ഓരോ വിസ്കി ഷോട്സ് അടിച്ചു. പിന്നെ ഒരു മൂന്നെണ്ണം കൂടി അകത്താക്കി. അത് ഒരു ഡാൻസ് ബാർ കൂടിയായിരുന്നു. ഒരുപാട് ക്യാപിൽസ് അവിടെ ഡാൻസ് ചെയുന്നുണ്ടായിരുന്നു. അടിച്ച് മൂഡ് ആയപ്പോ ഫ്ലോറിൽ കയറി ഞങ്ങൾ ഡാൻസ് ചെയ്തു. അങ്ങനെ ആകെമൊത്തം ആദ്യ ദിവസം അടിച്ചുപൊളിച്ചു.