“ഹലോ പറയടാ…”
“ടാ മോനുസേ എവിടെയാ റൂമിൽ ആണോ…?”
“പിന്നെ ഈ ഞായറാഴ്ച കൊച്ചുവെളുപ്പാൻകാലത് ഞാൻ എവിടെ പോവാൻ… നീ കാര്യം പറ…. കല്യാണി വീണ്ടും പിണങ്ങിയ…?”
“ഏയ് അതൊന്നും അല്ല, എന്റെ സിസ്റ്റം ഫുൾ വൈറസ് കയറിയട, ഫോർമാറ്റ് ചെയ്തപ്പോ ഉള്ള ഗെയിം എല്ലാം പോയി, നിന്റെ ആ ഗെയിംസ് ഉള്ള ഹാർഡ് ഡിസ്ക് ഒന്ന് വേണോലോ…”
“മ്മ് കണ്ണിൽ കണ്ട് സൈറ്റിൽ കേറി ഓരോന്ന് കാണുമ്പോ ഓർക്കണം, ഹാർഡ് ഡിസ്ക് വീട്ടിൽ ഉണ്ടട, നീ ചെന്ന് എടുത്തോ, അമ്മയോട് പറഞ്ഞാ മതി..”
“ശെരിടാ… ടാ നിങ്ങൾ ഓണം ആയിട്ട് നാട്ടിൽ വരുന്നില്ലേ…?”
“നോക്കട്ടെ ഇവിടെ ലീവ് കിട്ടോ എന്ന് അറിയില്ല, ഇപ്പൊ തന്നെ പോക്ക് ഒന്നും ഇല്ല… വരാണെങ്കിൽ വിളിക്കാം…”
“ആഹ്ടാ വരാൻ നോക്ക്, നമുക്ക് പഴയ പോലെ പൊളിക്കണ്ടേ, നിങ്ങളെ നന്നായി മിസ്സ് ചെയുന്നുണ്ട്…”
“ആഹ്ടാ നോക്കാം… ഹാർഡ് ഡിസ്ക് നീ വീട്ടിൽ പോയി വാങ്ങിക്കോ, പിന്നെ സിസ്റ്റത്തിൽ കുറച്ചു ഫയൽസ് കിടക്കുന്നുണ്ട് അതും കോപ്പി ചെയ്തോ…”
“ഓക്കേ ടാ മുത്തേ… ബൈ വിളിക്കാം ഞാൻ…”
ഞാൻ ഫോൺ കട്ട് ചെയ്ത് വാട്സ്ആപ്പ് എടുത്ത് നോക്കിയപ്പോ ഒന്ന് ഞെട്ടി. സണ്ണിയുടെ മമ്മി മെസ്സേജ് ഇട്ടിരിക്കുന്നു.”ഹലോ സിഥാർഥ്” ഞാൻ അതിന് റിപ്ലൈ ആയിട്ട് ” meet me in the same coffee shop at 11 “എന്ന് റിപ്ലൈ ഇട്ടു. ഫോൺ വച്ച് ബാത്റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി ഡ്രെസ്സ് ചെയ്ത് പുറത്തേക്ക് ഇറങ്ങി. സഞ്ജുവും അക്ഷയും എഴുന്നേറ്റിട്ടില്ല. ഞാൻ വാതിൽ പുറത്തേക്ക് ഇറങ്ങി. ആ സമയം അനുപമ ആന്റിയും മോനും കൂടി പുറത്തേക്ക് പോവുന്നത് കണ്ടു.