മനു മെല്ലെ അവിടെ നിന്നും മാറി. അപ്പോഴാണ് അവന് അവളുടെ മൊബൈലിൻ്റെ കാര്യം ഓർമ്മ വന്നത്. മനു അവളുടെ റൂമിൽ പോയി നോക്കിയപ്പോൾ അത് ചാർജ് ചെയ്യാൻ വെച്ചിരിക്കുന്നു. ആരും കാണാതെ അവൻ മൊബൈൽ എടുത്ത് അൺലോക്ക് ആക്കി.
വാട്ട്സ്ആപ്പ് തുറന്നു. അതിൽ ചാറ്റിൽ മൈ ലവ് എന്നൊരു കോൺടാക്ട് കണ്ടു ഡിപി നോക്കിയപ്പോൾ കണ്ടത് പ്രേതിഷിച്ച ആൾ തന്നെ തൻ്റെ കൂട്ടുകാരൻ ശരത്ത്. അവൻ കൂടുതൽ ഒന്നും നോക്കാൻ നിന്നില്ല ഫോൺ അവിടെ വെച്ച് നേരെ ബൈക്ക് എടുത്ത് പാഞ്ഞു.
അവൻ നേരെ പോയത് ശരത്തിൻ്റെ അടുത്തേക്ക് ആയിരുന്നു. ടൗണിൽ ഒരു ചായക്കടയിൽ സിഗരറ്റും വലിച്ച് നിക്കുക ആയിരുന്നു ശരത്തും അവൻ്റെ കൂട്ടുകാരൻ വിഷ്ണുവും .
അവരുടെ അടുത്തേക്ക് പാഞ്ഞ് വന്ന ബൈക്ക് സ്പീഡ് ബ്രേക്ക് ഇട്ട് നിർത്തി മനു ഇറങ്ങി.
ശരത്ത് : എന്താടാ മനു ഇത്ര ധൃതി വല്ല ബൈക്ക് റേസിനും പോവുന്നുണ്ടോ നി.
മനു : എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം
ശരത്ത് : എന്താടാ മനു പറഞ്ഞോ
മനു : തനിച്ച് പറയേണ്ട കാര്യമാ. നമുക്ക് ഒന്ന് മാറി നിൽക്കാം.
ശരത് : ഹാ.. ശെരി അങ്ങോട്ട് നിക്കാ. ഡാ വിഷ്ണു ഇപ്പൊ വരാം.
മനു : നിനക്ക് എൻ്റെ പെങ്ങളെ അറിയുമോ.
ശരത് : ഇല്ല എന്താടാ.
മനു : നുണ പറയണ്ട. എനിക്ക് അറിയാം എല്ലാം
ശരത് : എടാ അത് ഞാൻ നിന്നോട് പറയാൻ നിക്കായിരുന്നു.
മനു : എനിക് ഒന്നും കേൾക്കണ്ട.. ഇത് ഇവിടം കൊണ്ട് അവസാനിപ്പിച്ചോ അതാ നിനക്കും നല്ലത്.
ശരത് : എടാ ഞാൻ അവളെ പൊന്നു പോലെ നോക്കും ഉറപ്പാ.
മനു : നിനക്ക് കാര്യം പറഞ്ഞാൽ മനസിലവില്ലേ. മര്യാദക്ക ഞാൻ പറഞ്ഞത് ഇനി എനെ കൊണ്ട് നി ശൈലി മാറ്റിക്കരുത്.