“ഒന്ന് പതിയെ നോക്ക് എന്റെ വൈദു. ….”കൂട്ടുകാരികളിൽ ഒരാൾ പറഞ്ഞതും വൈദേഹി ചിരിയോടെ മുഖം തിരിച്ചു
.
.
.
.
.
.
.
ക്രിസ്ത്യൻ കോളേജ് trivandrum
ലഞ്ച് കഴിഞ്ഞ് കൂട്ടുകാരികളോടുത്തു നടക്കുമ്പോൾ നന്ദനയുടെ മുന്നിലേക്ക് ഒരു ചെറുപ്പക്കാരൻ വഴിമുടക്കി വന്നുനിന്നു. ..സീനിയർ അജിത് ആയിരുന്നു അത്
“നന്ദു ഒന്ന് വരാമോ ”
“എങ്ങോട്ട് ”
“കുറച്ച് സംസാരിക്കാനാ. ..”
“മ്മ്ഹ്ഹ് ”
ഇരുവരും കോളേജിന് പിന്നിലെ നട്ടുവളർത്തിയ പൂച്ചെടികളുടെ ഇടയിലൂടെ നടന്നു. …
“നന്ദു. ..ഞാൻ പറഞ്ഞ കാര്യം. ..”
“അജിത്തേ. ..ഞാനത് അപ്പൊ തന്നെ പറഞ്ഞതല്ലേ. …നിന്റെ പ്രൊപ്പോസ് ഞാൻ അക്‌സെപ്റ് ചെയ്തു. …പടുത്തം ഒക്കെ കഴിഞ്ഞ് ജോലി ഒക്കെ വാങ്ങിച്ചിട്ട് വീട്ടിൽ വന്ന് ആലോചിക്ക്. ..അച്ഛനും അമ്മയും സമ്മതിക്കുവാണെങ്കിൽ നമുക്ക് മാര്യേജ് എന്നൊരു ലൈഫിനെകുറിച്ച് ആലോചിക്കാം ”
“അതല്ല നന്ദു ഞാൻ ”
അജിത് എന്തോ പറഞ്ഞ് തുടങ്ങിയതും നന്ദന കൈയുയർത്തി തടഞ്ഞു. ..
“ഞാൻ പറയാനുള്ളത് പറഞ്ഞു. …അല്ലാതെ പ്രേമിച്ച് നടക്കാനും ബീച്ചിലും പാർക്കിലും കപ്പിൾ കളിക്കാനും ഒന്നും എന്നെ കിട്ടില്ല. …എനിക്ക് അതിനൊന്നും താല്പര്യവും ഇല്ല. …”
നന്ദന വെട്ടിത്തിരിഞ്ഞ് നടന്നതും അജിത് ദേഷ്യത്തോടെ കൈമുറുക്കി ചുമരിൽ ഇടിച്ചു
.
.
.
.
.
ഉച്ചക്ക് ശേഷമുള്ള ക്ലാസ്സുകളിലും മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയാതെ അഭിമന്യു വലഞ്ഞു. ..വൈദേഹിയുടെയും മറ്റുള്ള ചില പെൺകുട്ടികളുടെയും ഇടയ്ക്കിടെയുള്ള നോട്ടം പോലും അവന് അരോചകമായി തോന്നി….
ഉള്ളിൽ ചെന്ന ലഹരിയുടെ വീര്യം അവനെ പൂർണമായും വിഴുങ്ങി കളഞ്ഞിരുന്നു….