. വിസയും ടിക്കറ്റും പറഞ്ഞ സമയത്തു തന്നെ റെഡിയായതിനാൽ മുമ്പ് പറഞ്ഞിരുന്ന ദിവസം തന്നെ അവന് ദുബായിലേക്ക് പോകാ നും സാധിച്ചു ………… കമ്പനി ഏല്പിക്കുന്ന ജോ ലികളൊക്കെ കൃത്യ സമയത്ത് ഉത്തരവാദിത്ത തോടെ ചെയ്തു കൊടുക്കുന്നതിനാൽ ചുരു ങ്ങിയ കാലം കൊണ്ടുതന്നെ കമ്പനിയിൽ അ വന് ബെസ്റ്റ് വർക്കർ ലിസ്റ്റിൽ വരാൻ കഴി ഞ്ഞു ……….
. ആദ്യത്തെ ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ കമ്പനി അവനെ സൂപ്പർ വൈസർ പദവി ലേക്ക് ഉയർത്തി ഒന്നര വർഷം കഴിഞ്ഞപ്പോൾ അവധിക്കു വന്ന അവൻ ദിവ്യയെ വിവാഹം കഴിച്ചു ……….. ദിവ്യയുടെ അച്ഛനും അമ്മയും ദേവനെ ഒരു മകനെ പോലെ സ്നേഹി ച്ചിരുന്ന തിനാൽ വിവാഹ ശേഷം അവരുടെ വീട്ടിൽ ആയിരുന്നു അവൻ താമസിച്ചിരുന്നത് ………..
. വിവാഹം കഴിഞ്ഞ് രണ്ടു തവണ ഒരു മാസ ത്തെ അവധിക്ക് അവൻ നാട്ടിൽ വന്നി രുന്നു ങ്കിലും രണ്ടു വർഷമായിട്ടും അവർക്ക് കുട്ടികൾ ഒന്നും ആകാഞ്ഞതിനാൽ അവർ അതിന് വേണ്ടിയുള്ള ചികിത്സകളും തുടങ്ങി യിരുന്നു ………. അങ്ങനെ അവരെ ചികിൽസി ച്ച ഡോക്‌ടർ പറഞ്ഞു നിങ്ങൾ മരുന്ന് കഴിക്കു ന്നതിനോടൊപ്പം ഒരു വർഷമെ ങ്കിലും ഒരുമിച്ച് കഴിയണം എങ്കിലേ ഈ ചികിത്സ കൊണ്ട് പ്രയോജനം ഉള്ളൂ ………..
. ദേവനു കമ്പനിയിയിൽ ഫാമിലി സ്റ്റാറ്റസ് ഉള്ളതിനാൽ ലീവ് കഴിഞ് തിരികെ പോയപ്പോ ൾ ദിവ്യയെ കൂടെ ദേവൻ ദുബായിലേക്ക് കൊ ണ്ടുപോകാനുള്ള പേപ്പർ വർക്കുകൾ തുട ങ്ങി ……….. അധികം താമസിക്കാതെ ദുബായി ൽ എത്തിയ അവർ ഒരുമിച്ച് സന്തോഷത്തോ ടെ ജീവിതം തുടങ്ങി എട്ട് മാസം ആയപ്പോൾ ദിവ്യ ഗെർഭിണി ആണെന്ന് അറി ഞ്ഞ അവർ ക്ക് വല്ലാത്ത സന്തോഷം തോന്നി ……….