. ആനന്ദനെയും കൂട്ടി മുറ്റത്തേക്ക് ഇറ ങ്ങിയ കാണാരേട്ടൻ പറഞ്ഞു അനന്താ ദേവൻ പോകുന്നതിനു മുമ്പ് അവരുടെ ജാതകം കൈ മാറി ഇതിന് ഒരു വ്യവസ്ഥ ആക്കണ്ടേ ?………. വേണം കണാരേട്ടാ വരുന്ന ഞായറാഴ്ച തന്നെ ഇതിന് ഒരു വ്യവസ്ഥ ആക്കണം അധികം ആ ളൊന്നും വേണ്ട നമ്മുടെ രണ്ടു കുടുംബക്കാരും പിന്നെ അത്യാവശ്യം അടുത്ത ബന്ധുക്കളും നാട്ടുകാരും അത്രേം മതി …….. ബാക്കി ഒക്കെ അവരുടെ കല്യാണത്തിന് വിസ്തരിച്ചു നടത്താം കണാരേട്ടാ ………..
അവർ തീരുമാനിച്ച പോലെ അടുത്ത ആഴ്ച തന്നെ ചെറിയ ഒരു ചടങ്ങൊടെ അവ രുടെ ജാതകംങ്ങൾ കൈമാറി ………… അതിന് ശേഷം ദിവസവും ഒന്ന് രണ്ടു തവണ ദിവ്യയും ദേവനും ഫോണിൽ സംസാരിക്കുമായിരുന്നു ദുബായിലേക്ക് പോകുന്നതിനു മൂന്നു ദിവസം മുമ്പ് അലക്കാനും കുളിക്കാനും ഒക്കെയായി തൊടിയിലേക്ക് വന്ന ഭദ്രക്ക് പുറകെ അവനും തൊടിയിലേക്ക് വന്നു ……….
. അലക്കാൻ ആവശ്യമുള്ള വെള്ളം കുള ത്തിൽ നിന്നു എടുത്തു കൊടുത്ത് അലക്ക് കല്ലിന്റെ സൈഡിലെ മൺ തിട്ടയിൽ അവൻ ഇരുന്നു ……….. ഓരോ തുണികളായി സോപ്പ് തേച്ച് അലക്ക് കല്ലിൽ കുത്തി അലക്കുന്ന തിനി ടയിൽ അവൾ ചോതിച്ചു ………. മോന് കൊണ്ട് പോകാനുള്ളതൊക്കെ ഞാൻ അല ക്കാൻ എടുത്തിട്ടുണ്ട് വേറെ എന്തെങ്കിലും ഉണ്ടോ ഡാ ഒരു നിമിഷം അവളെ തന്നെ നോ ക്കി ഇരുന്ന അവൻ പറഞ്ഞു ………..
. ഞാൻ ഇവിടുന്ന് പോകുന്നതിൽ ഏട്ട ത്തിക്കു വിഷമം ഉണ്ടോ ?……… അങ്ങനെ ചോദിച്ചാൽ എനിക്ക് നല്ല വിഷമം ഉണ്ട് മോനെ പക്ഷെ അതിലും വലുതാണ് എനിക്ക് നിന്റെ ഭാവി ! മോൻ നല്ല രീതിയിൽ ജീവിക്കുന്നത് കാണാനാണ് ഏട്ടത്തിക്ക് ഇഷ്ടം ………. അത് കൊണ്ട് തന്നെ മറ്റ് കാര്യങ്ങളെ കുറിച്ച് ഒന്നും ഞാനിപ്പോൾ ചിന്തിക്കുന്നതേ ഇല്ല ……….. അത് പോലെ തന്നെ ദിവ്യ നല്ല കുട്ടിയാണ് അവളെ കാണുന്ന ആർക്കും ഒറ്റ നോട്ടത്തിൽ തന്നെ അത് മനസ്സിലാകും ദിവ്യയെ ദിവസവും വിളിക്കണം അവളുടെ എല്ലാ കാര്യങ്ങളിലും മോന് ഒരു ശ്രദ്ധ വേണം …………