”ഇങ്ങട് ഇറങ്ങി വാടാ….”
അഭിമന്യു മുറിയിലേക്ക് വരുമ്പൊ നന്ദന മുറി അടച്ച് പുറത്തേക്ക് പോയിരുന്നു. …അവൻ വാർഡ്രോബ് തുറന്ന് അയൺ ചെയ്ത് ഇട്ടിരുന്ന യൂണിഫോം പുറത്തേക്ക് എടുത്തു…..പോക്കറ്റിന്റെ പുറത്തുകൂടെ സ്കൂളിന്റെ എംബ്ലോം വരുന്ന രീതിയിലിയുള്ള വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ആയിരുന്നു അവരുടെ സ്കൂൾ യൂണിഫോം. …
അഭി. …..റെഡി ആയില്ലേ. …
അമ്മ ലക്ഷ്മിയുടെ വിളികേട്ട് അഭിമന്യു വേഗം റെഡി ആയി ഇറങ്ങി. …ഡെയിനിങ് ടേബിളിൽ നന്ദന ഇരിക്കുന്നത് കണ്ടു. …ജീൻസും ഷർട്ടും ആണ് വേഷം. …ഇടതൂർന്ന മുടിയിഴകൾ വെറുതെ വാരികെട്ടി വച്ചിരിക്കുന്നു…
നീഎന്ത് നോക്കി നിൽക്കുവാ….വന്നിരുന്ന് കഴിക്ക്…
നന്ദനയുടെ ശബ്ദം കേട്ട് അഭി വേഗം ചെന്ന് അവൾക്കരികിൽ ഇരുന്നു. ….എന്തൊക്കെയോ നുള്ളിപ്പെറുക്കി കഴിച്ചെന്ന് വരുത്തി എഴുന്നേറ്റ് ബാഗുമായി പുറത്തേക്ക് ഇറങ്ങി. …
ഇവർ കൃഷ്ണവാര്യത്തെ സന്തതി വിശ്വനാഥന്റെയും ലക്ഷ്മിയുടെയും രണ്ടുമക്കൾ. …നന്ദന ഡിഗ്രി രണ്ടാം വർഷവും , അഭിമന്യു പ്ലസ് ഒൺ ഇലും പഠിക്കുന്നു…..ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടമായ ലക്ഷ്മി വളർന്നത് ഒരു അനാഥാലയത്തിൽ ആയിരുന്നു. ….പഠിക്കുന്നകാലത്ത് തോന്നിയ വിശ്വന്റെ ചെറിയൊരു ഇഷ്ടമാണ് ലക്ഷ്മിയെ തന്റെ രണ്ട് മക്കളുടെ അമ്മ ആക്കിയത്. …തറവാട്ടിൽ എതിർപ്പ് ആയിരുന്നു. …അതിന്റെ ബാക്കിയായി തന്നെയാണ് എൽ പി സ്കൂൾ അധ്യാപകനായ വിശ്വൻ മറ്റൊരു വാടകവീട്ടിലേക്ക് താമാസം മാറിയതും…..