ചക്രവ്യൂഹം
Chakravyuham | Author : Ravanan
ഡാ അഭി. …
അഭി. …
നന്ദനയുടെ ഉച്ചത്തിലുള്ള വിളികേട്ട് അഭിമന്യു ഞെട്ടി വിറച്ചു. …അവളുടെ മുഖത്തേക്ക് ഭയത്തോടെ നോക്കി. ..
“നീയെന്താ അഭി ചൊറിലേക്ക് തുറിച്ചുനോക്കി ഇരിക്കുന്നത് …എടുത്ത് കഴിക്ക്. ….” നന്ദന പറഞ്ഞു
അഭി തന്റെ മുന്നിൽ വിളമ്പി വച്ചിരിക്കുന്ന ഭക്ഷണത്തിലേക്ക് ഉറ്റുനോക്കി. …അരിമണികൾക്ക് പകരം പുഴു അരിക്കുന്നതുപോലെ തോന്നിയതും അവൻ പ്ലേറ്റ് നീക്കി എഴുന്നേറ്റു. …
“എനിക്ക് വയറ് വേദനിക്കുന്നു. …ഒന്നും വേണ്ട കഴിക്കാൻ. …”
അവൻ എഴുന്നേറ്റ് റൂമിലേക്ക് ഓടിപ്പോയി. …നന്ദന അച്ഛൻ വിശ്വന്റെയും അമ്മ ലക്ഷ്മിയുടെയും മുഖ്ത്തക്ക് നോക്കി
”അവനെന്തോ പറ്റിയിട്ടുണ്ട്. …സുധ ടീച്ചർ വിളിച്ചിരുന്നു ഇന്ന് മഠത്തിൽ ചെന്നിട്ടില്ലത്രേ. …”
നന്ദന എഴുന്നേറ്റ് കൈകഴുകി മുറിയിലേക്ക് ചെല്ലുമ്പോ അഭി കിടന്നിരുന്നു. …ബാത്‌റൂമിൽ കയറി വസ്ത്രം മാറി നന്ദനയും അവനരികിൽ വന്ന് കിടന്നു. …മുട്ടുവരെ ഇറക്കമുള്ള ഒരു സ്ലീവ്ലസ് നൈറ്റ് ഡ്രസ്സ് ആയിരുന്നു അവളുടെ വേഷം
അവൾ അഭിയുടെ അരികിൽ ചരിഞ്ഞ് കിടന്ന് പതിയെ മുടിയിഴകളിൽ തലോടി…..
“ഉറങ്ങിയോ നീ”
“ഇല്ല. …”
“എന്താ ഇന്ന് ഡാൻസ് ക്ലാസ്സിന് പോകാത്തെ? ….സുധ ടീച്ചർ വിളിച്ചിരുന്നു. …എന്തെങ്കിലും വയ്യായ്ക ഉണ്ടോന്ന് ചോദിച്ചു ”
“മ്മ്ഹ്ഹ്. ..”
“സുഖമില്ലേ നിനക്ക്. …ഒട്ടും വയ്യെങ്കിൽ നാളെ ഹോസ്പിറ്റലിൽ പോകാം ”
“കുഴപ്പമില്ല ചേച്ചി. ..നാളത്തേക്ക് കുറയും”