Tomboy love 7 ❤❤ [Fang leng]

Posted by

അർജുൻ : എവിടുന്ന് അവളുടെ വീട്ടുകാർ വിളിച്ചു എന്റെ വീട്ടുകാരുടെ ഒരു വിവരവുമില്ല

 

റിയാസ് : അവര് വിളിച്ചോളും അതൊക്കെ പോട്ടെ നീ ജോബ്‌ വല്ലതും കണ്ടെത്തിയൊ

 

അർജുൻ : ഇന്ന് രണ്ട് മൂന്നു ഇന്റർവ്യൂ ഉണ്ട് ഭക്ഷണം കഴിച്ചിട്ട് വേണം ഇറങ്ങാൻ

 

റിയാസ് : എന്നാൽ പിന്നെ നിന്റെ കാര്യങ്ങൾ നടക്കട്ടെ ഞാൻ ഇറങ്ങുവാ

 

അർജുൻ : നിക്ക് ചായ കുടിച്ചിട്ട് പോകാം

 

റിയാസ് : അതൊക്കെ ഞാൻ കുടിച്ചതാ  പിന്നെ വരാം അമ്മുവിനോട് ഞാൻ വന്നിരുന്നെന്ന് പറഞ്ഞേക്ക്‌

 

ഇത്രയും പറഞ്ഞു റിയാസ് അവിടെ നിന്നും പോയി അപ്പോഴേക്കും അമ്മു ഫുഡുമായി അവിടേക്ക്‌ എത്തിയിരുന്നു

 

അമ്മു : ഉപ്പ് മാവ് റെഡി, ഉപ്പ് മാവ് റെഡി

 

അർജുൻ : ഉപ്പ് മാവ് എന്ന് നീ പറയുന്നതല്ലേ കഴിച്ചാൽ അല്ലേ എന്താണെന്നു അറിയാൻ പറ്റു 😁

 

അമ്മു : ദേ അജു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ഞാൻ എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്ന് അറിയാമോ

 

അർജുൻ : ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അമ്മു അല്ലെങ്കിലും നീ ഉണ്ടാകുന്നതെല്ലാം സൂപ്പർ അല്ലേ…

 

അമ്മു : ഉം അങ്ങനെ വഴിക്ക് വാ

 

അർജുൻ : പിന്നെ റിയാസ് വന്നിരുന്നു

 

അമ്മു : എന്നിട്ട് എവിടെ

 

അർജുൻ :  പോയി നിന്നോട് വന്നെന്ന് പറയാൻ പറഞ്ഞു

 

അമ്മു : അജു എന്താ വിളിക്കാത്തെ ചേട്ടൻ എനിക്ക് ജാഡയാണെന്ന് കരുതികാണില്ലേ

 

അർജുൻ : അങ്ങനെയൊന്നും കരുതില്ല അമ്മു അവന് അല്പം ദൃതിയുണ്ടായിരുന്നു അതാ വേഗം പോയത് നീ വേഗം ഫുഡ്‌ എടുക്ക് കഴിച്ചിട്ട് പോകേണ്ടതാ ഇന്റർവ്യൂന് സമയത്തെത്തണം

Leave a Reply

Your email address will not be published. Required fields are marked *