തന്റെ എതിർ വശത്തു പിങ്കിയുടെ റൂമിലേക്ക് വായ്നോക്കി നിന്നിരുന്ന സോണിയോട് അവൻ പറഞ്ഞു…
സോണി :ടെയ് അവളെയുള്ളു ഇവിടെ ഒരു ആശ്വസം..
സന്ദീപ്പ്:അതിനു ഇങ്ങെനെ നോക്കണോ…
സോണി : അവളുടെ വാച്ച്മാൻ ഞനാണ്…
സന്ദീപ് :അവളുടെ തന്ത ഇവിടെതെ ബോർഡ് മെമ്പറിൽ ഒരാളാ,റെഡ്ഢിയുടെ സ്വഭാവം അറിയാല്ലോ…
സോണി :അത്രയും ബോഡിയും ലൂക്കും ഉണ്ടായിട്ട് സിംഗമ കളിച്ചു നടക്കുന്ന റോബിൻ,ബോസ്സിൻ്റെ മകൾ പുറകെ നടന്നിട്ടും തിരിഞ്ഞ് നോക്കാത്ത ഒരു പുണ്യള്ളൻ ഒരു വശത്തു…
സന്ദീപ്: നടക്കട്ടെ,ഇവളേ കണ്ടാൽ ഇവിടെയുള്ള ഒറ്റ ഒരുത്തൻ വാതുറക്കില്ല മുട്ട് ഇടിക്കും അപ്പോളാണ് ഒരു പ്രേമം…
സോണി :നിനക്ക് ഓർമ്മയില്ലേ ഒറ്റ കോട്ടർ കൊണ്ടു പഞ്ചാബ് ടീമിനെ മുഴുവൻ ഞാൻ ഇല്ലാതെക്കിയത്…
സന്ദീപ് :അത് ഇവിടെ പറയാൻ കാര്യം…
സോണി : ഒരു പഞ്ച്ന് പറഞ്ഞതാ..
സന്ദീപ് :ഡാ ഫിജോയുടെ കല്യാണം കഴിഞ്ഞതല്ലെ…
സോണി :ഇല്ലടാ അവൻ ആ പെണ്ണിനെ വിളിച്ചു ദുബായ്യിൽ കൊണ്ടക്കിയിരിക്കുവാ…
സന്ദീപ്പ് :എവിടെയാരാ…
സോണി :അവളുടെ അപ്പൻ അവിടെയുണ്ട്…
സന്ദീപ് :ദേ നിൻ്റെ ആൾ വിളിക്കുന്നു…
ഫുൾ ഗ്ലാസ് കവർ ചെയ്തിരിക്കുന്ന കാബിനിൽ നിന്നും പിങ്കി കൈയുയർത്തി കാണിച്ചപ്പോൾ സന്ദീപ്പ് സോണിയോന്നും ആക്കികൊണ്ട് പറഞ്ഞു…
സന്ദീപ്പ് :11 മണി ആയല്ലോ ചെല്ല് ചെല്ല്…
അത് ഒന്നും മൈൻഡ് അകത്തെ പിങ്കിറെഡ്ഡി നോൺഎക്സിക്യൂട്ടീവ് ഡയറക്ടർ എന്നെഴുതിയാ ബോർഡ്യിൽ ഒന്നും നോക്കി സോണി അകത്തേക്കും കയറിചെന്നു…