അവള് ചിരിച്ചുകൊണ്ട് തന്നെ മറുപടി കൊടുത്തു.
അപ്പോഴേക്ക് ദിവ്യാ ക്ലാസ്സിലേക്ക് വന്നു.
ദിവ്യായേ കണ്ടപ്പോൾ തന്നെ വീണ അവളുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. അവള് വന്നിരുന്നപ്പോൾ തന്നെ വീണ അവളോട് ചോദിക്കുവാൻ തുടങ്ങി
വീണ: എടി എന്തായി നീ അന്വഷിച്ചോ ആരാ അയാള് എന്തിനാ അമ്മ അങ്ങനെ ചെയ്തെ
ഒറ്റ ശ്വാസത്തിൽ അവള് ചോദിച്ചു
ദിവ്യ: എടി ഇന്നലെ നമ്മൾ രണ്ടു പേരും കണ്ടപ്പോൾ അല്ലേ ഞാനും ഈ സത്യം അറിഞ്ഞത് നീ കുറച്ചു സമയം താ ഇപ്പൊ ക്ലാസിൽ ശ്രദ്ധിക്കൂ ബാക്കി പിന്നെ.
വീണ പരിഭവത്തോടെ അവളെ നോക്കി നേരെ ഇരുന്ന്.വീണ തല ചെരിച്ചു നോക്കിയപ്പോൾ അവളെ തന്നെ നോക്കി ഇരിക്കുന്ന വരുണിനേ ആണ്. ടീച്ചർ വന്ന ശേഷവും അവൻ്റെ നോട്ടം അവളിലേക്ക് ആയിരുന്നു.
വീണ അവനോട് നേരെ നോക്കി ഇരിക്കാൻ പറഞ്ഞു.
വെറും അവളെ നോക്കി i love you എന്ന് പറഞ്ഞു. അവള് അവനെ നോക്കി ചെറിയ നാണത്തോടെ ഇരുന്നു.
ഇങ്ങ് വീട്ടിൽ അപർണ രാജീവ് എങ്ങനെ എങ്കിലും ഒന്ന് ജോലിക്ക് പോയാൽ മതി എന്നുള്ള അവസ്ഥയിൽ ആയിരുന്നു എന്നാൽ അല്ലേ അവൾക്ക് മാർട്ടിനെ ഫോണിൽ വിളിച്ച് കൊഞ്ചി കുഴയാൻ പറ്റൂ.
മുൻപ് അവള് രാജീവ് ജോലിക്ക് പോകുന്നത് സാധാരണയിലും നേരത്തെ ആണെങ്കിൽ എന്തിനാ നേരത്തെ പോകുന്നത് എന്നായിരുന്നു ചോദ്യം ഇന്ന് എങ്ങനെ എങ്കിലും നേരത്തെ പോണം എന്നായിരുന്നു അവളുടെ ആഗ്രഹം.
രാജീവ് ആഹാരം കഴിച്ചു എഴുന്നേറ്റ് അതേ സമയം വീണയും അച്ഛനോട് പോകുവാൻ എന്ന് പറഞ്ഞു ഇറങ്ങി കോളജിൽ പോയ്.