അടുത്ത് ദിവസം വീണ കോളജിൽ പോകാൻ റെഡി ആയി ഇറങ്ങി. ഫുഡ് കഴിച്ചു കഴിഞ്ഞു അവള് നേരെ അഖിലിൻ്റെ അടുത്ത് പോയി അവൻ്റെ കൂടെ ബൈക്കിൽ കയറി ഇരുന്നു. ശെരിക്കും അവളുടെ മനസ്സിൽ അഖിലിനോട് കനത്ത പ്രണയം തന്നെയാണ് പക്ഷെ മനസ്സ് കുറച്ചുകൂടെ ലൈഫ് എൻജോയ് ചെയ്യാൻ പറയുന്ന പോലെയാണ് അവൾക് ഇപ്പോള് മനസ്സിൽ പിന്നെ അവളുടെ അമ്മയുടെ മാറ്റം അതിനൊരു കാരണം കൂടിയാണ്.
കോളജിൽ എത്തി അഖിലിനോദ് പിന്നെ കാണം എന്ന് പറഞ്ഞു അവള് നേരെ നടന്നു ക്ലാസ്സിലേക്ക് പോയ്.
ക്ലാസിൽ അപ്പോള് വരുൺ ഉണ്ടായിരുന്നു ഇവൾ അവനെ നോക്കാതെ ബെഞ്ചിൽ ഇരുന്നു. അവളുടെ ഫേസ് കുറച്ചു ഡൾ ആയി ഇരിക്കുന്ന കണ്ട വരുൺ അവളോട്
വരുൺ: എടോ എന്ത് പറ്റി ആകെ വല്ലാതെ ഇരിക്കുന്നു
വീണ: ഒന്നുമില്ല ഒരു ചെറിയ തലവേദന
വരുൺ: എന്നാല് പിന്നെ എന്തിനാ വന്നത് ലീവ് എടുക്കാൻ പാടില്ലായിരുന്നോ.
ഇത്ര നാൾ കൊണ്ടുള്ള പരിചയം വെച്ച് തൻ്റെ മുഖത്തെ വിഷാദം മനസ്സിലാക്കി തന്നോട് എന്താണ് പ്രശ്നം എന്ന് തിരക്കാൻ വരുണിനു കഴിഞ്ഞ് പക്ഷേ അഖിൽ എന്ത് കൊണ്ടാണ് തന്നോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കഞ്ഞത്.
സത്യത്തിൽ അഖിലിനെ അവള് അവളുടെ മുഖം നന്നായി കാണിച്ചില്ലയിരുന്നു.
വീണ: കുഴപ്പമില്ല വരുൺ അത്ര പ്രശ്നം ഇല്ല
വരുൺ: ഞാൻ വേണേൽ സ്റ്റാഫ് റൂമിൽ പറയാം വിക്സ് അല്ലേല് ഡോളോ വല്ലോം വേണോ ഇവിടെ അല്ലേല് പുറത്ത് നിന്നു മേടിക്കാം
വീണ ഒന്ന് ചിരിച്ചുകൊണ്ട്
ഒന്നുമില്ലടോ ഒരു കുഴപ്പവും ഇല്ല.