ക്ലാസിൽ ഇരുന്ന ബാക്കി ഉള്ളവർ പുറത്തേക്ക് പോയി. വീണ എഴുന്നേറ്റപ്പോൾ ദിവ്യ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി
ദിവ്യാ: എടി നീ എവിടാ പോകുവാ വരുൺ ഇരിക്കുന്നത് കണ്ടില്ലേ നിനക്ക് അവനോട് എന്തേലും മിണ്ടിയും പറഞ്ഞും ഇരുന്നുടെ
വീണ: നീയും എന്നാല് ഇവിടെ ഇരിക്ക്
ദിവ്യാ: എന്തിന് നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാകില്ലേ അതിനിടയിൽ ഞാൻ എന്തിനാ അവൻ നിന്നെ ഒന്നും ചെയ്യാനൊന്നും പോകുന്നില്ല ഞാൻ എന്തായാലും പുറത്ത് കാണും ടീച്ചേഴ്സ് അല്ലേല് പിള്ളേര് വല്ലോം വരുക ആണേൽ ഞാൻ അറിയിക്കാം
വീണയേ അവിടെ ഇരുത്തി അവള് പുറത്ത് പോയ് നിന്ന് കൂടെ ശിവയും. വരുൺ എഴുന്നേറ്റ് അവളുടെ ഒപ്പോസിറ്റു പോയ് ഇരുന്നു
വരുൺ: എടോ താൻ എന്തിനാ പേടിക്കുന്നത്
വീണ: ടീച്ചേഴ്സ് വല്ലോം കണ്ടാലോ
വരുൺ: അതിനല്ലേ അവർ അവിടെ നിൽക്കുന്നത്.
വീണ ഒന്ന് മൂലി
വരുൺ: പിന്നെ ഇന്നലെ വീട്ടിൽ പോയി എല്ലാ കാര്യങ്ങളും ആലോചിച്ചോ
വീണ: എന്ത് കാര്യം
വരുൺ: നമ്മുടെ കാര്യം
വീണ: അതിപ്പോ എന്താ ബെസ്റ്റ് ഫ്രണ്ട്സ് അല്ലേ
വരുൺ: ഓ ഫ്രണ്ട് സോൺ കൊള്ളാം
അവനെ മുഖം വാടി
വീണ: എന്ത് പറ്റി മുഖം മാറിയത്
വരുൺ: ഏയ്യ് ഒന്നുമില്ല ഞാൻ വെറും ഫ്രണ്ട് ആണല്ലോ
വീണ അവൻ്റെ കയ്യിൽ പിടിച്ചു
കോളജിൽ വെച്ച് നീ എനിക്ക് ഫ്രണ്ട് തന്നെയാ പുറത്ത് വെച്ച് നീ എൻ്റെ ആരാ എന്ന് എനിക്കറിയില്ല
വരുൺ: ഇതിന് അകത്ത് വെച്ചും നമുക്ക് കാമുകി കാമുകൻ ആയി കൂടെ