അംബിക അടുക്കളയിലേക്ക് പോയി വെള്ളവും ആയി വന്നു.. നോക്കിയപ്പോ ചിപ്പി അർജുന്റെ അടുത്ത് ഇരിക്കുന്നു… അത് കണ്ടപ്പോ അംബികയ്ക്ക് ദേഷ്യം വന്നു.. ഇന്നാടി.. വെള്ളം. അംബിക ചിപ്പിക്കു വെള്ളം നീട്ടി പറഞ്ഞു.. ചിപ്പി അത് വാങ്ങി കുടിച്ചു കൊണ്ട് ടീവി നോക്കി ഇരുന്നു.. അംബിക ചിപ്പിയെ നോക്കി പല്ല് കടിക്കുന്നത് കണ്ടു അർജുന് ചിരി വന്നു.. അവൾ അത് കണ്ടു അർജുന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു..
അമ്മു.. ഡീ… ദാ… ചിപ്പി വന്നു.. എന്ന് പറഞ്ഞു അംബിക അമ്മുന്റെ റൂമിൽ ചെന്നപ്പോ ആണ് അമ്മു കുളി ഓക്കെ കഴിഞ്ഞു ഒരുങ്ങി കൊണ്ട് നിക്കുന്നത് അവൾ കണ്ടത്.. കണ്ണെഴുതി നെറ്റിയിൽ ശിങ്കാർ കൊണ്ട് ഒരു ചെറിയ ഗോപി കുറിയും അതിനു മുകളിൽ ചന്ദനവും സീമന്ത രേഖയിൽ സിന്ദൂരവും ചാർത്തി ഒരു സിൽവർ ട്രാക്ക് പാന്റും ബ്ലാക്ക് ടീഷർട്ടും ഇട്ടു കണ്ണാടി നോക്കി നിക്കുവാ.. ആഹാ.. മോൾ കുളിച്ചോ.. അഹ്.. അമ്മേ… ക്ഷീണം ആരുന്നു.. മ്മ്മ്.. എപ്പോളും ഇങ്ങനെ കുളിച്ചു സുന്ദരിആയി വേണം നിക്കാൻ.. അമ്മേടെ പോന്നു. അംബിക അമ്മുന്റെ കവിൾ പിടിച്ചു കൊണ്ട് പറഞ്ഞു..
അമ്മു അവളെ നോക്കി ചിരിച്ചു.. ഹാ.. നീ അവിടേക്ക് ചെന്നെ ആ ചിപ്പി വന്നിട്ട് ഉണ്ട് അംബിക അമ്മുനെ നോക്കി പറഞ്ഞു.. അമ്മു പുറത്തേക്കു ചെന്നു.. സോഫയിൽ അർജുന്റെ അടുത്തായി ഇരിന്നു വെള്ളം കുടിക്കുന്ന ചിപ്പിയെ നോക്കി കൊണ്ട് അമ്മു സോഫയുടെ അടുത്തേക്ക് ചെന്നു..
ആഹാ.. കുളിച്ചു സുന്ദരി ആയല്ലോ എന്റെ പെണ്ണ് എന്ന് പറഞ്ഞു കൊണ്ട് അർജുൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ മേലേക്ക് ഇട്ടു… ആഹ്ഹ്ഹ്.. എന്താ.. ചേട്ടാ ഇതു.. മ്മ്മ്.. ഒരു കിസ്സ് താ… അർജുൻ അമ്മുനെ നോക്കി പറഞ്ഞു.. ശോ.. നാണം ഇല്ലാതെ.. ചിപ്പി അമ്മു അവനെ നോക്കി പറഞ്ഞു.. ഞാൻ ഒന്നും കാണുന്നില്ലേ… ചിപ്പി വിളിച്ചു പറഞ്ഞു.. കൊണ്ട് അല്പം നീങ്ങി ഇരുന്നു.. അമ്മു അർജുന്റെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് അവന്റെ അടുത്തായി ഇരുന്നു.