അപ്പോളേക്കും അർജുന്റെ ഫോൺ ബെൽ അടിച്ചു.. നോക്കിയപ്പോ അച്ചു.. അർജുൻ കാൾ എടുത്തു.. ഹലോ.. അളിയാ മെയിൻ ബ്രക്കർ വീണു പിന്നെ വേറെ ഒന്നും.. ഹാ.. ഒക്കെ അച്ചു… അർജുൻ പറഞ്ഞു… എന്താ ചേട്ടാ എന്ത് പറ്റിയതാ.. ഓഹ്.. വൈറിങ് എവിടെയോ സ്പാര്ക് ആയത് ആണെന്ന് തോന്നുന്നു. എന്തായാലും നാളെ ഇനി നോക്കാൻ പറ്റു.. അയ്യോ… അപ്പൊ ഇന്നു കറന്റ് ഇല്ലേ.. ചിപ്പി അർജുനെ നോക്കി ചോദിച്ചു.. ഇല്ല.. അവൻ പറഞ്ഞു..
അപ്പോൾ ആണ് പുറത്തെ അച്ഛന്റെയും അമ്മായിയുടെയും ഒച്ച കേൾക്കുന്നത്.. അർജുൻ റൂമിൽ നിന്നു പുറത്തേക്കു ഇറങ്ങി. അളിയാ… ഇന്നു നോക്കാൻ പറ്റുമോ.. ഇല്ലടാ.. നാളെ രാവിലെ വെളിച്ചം ഇല്ലാതെ ഒരു പരിപാടിയും നടക്കില്ല.. അർജുൻ പറഞ്ഞു.. ശോ.. ഏട്ടനും ഇല്ല ഇവിടെ ഞാനും ഇവളും തനിച്ചു എങ്ങനെ കിടക്കും. അവർ പറഞ്ഞു… ഹാ.. അമ്മായി വീട്ടിൽ വാ.. അച്ചു പറഞ്ഞു.. ഓഹ്.. ഇനി ഈ രാത്രി എങ്ങനെ പോവാൻ അത് മാത്രം അല്ല വീട്ടിൽ ആളില്ലാതെ കിടന്ന വല്ല കള്ളൻമാരും കയറിയാൽ..അവർ പിന്നെയും ആരോടെന്നില്ലതെ പറഞ്ഞു..
എന്നാ ഒരു കാര്യം ചെയ്യാം അളിയാ നമുക്ക് ഇന്നു ഇവിടെ കിടക്കാം. അല്ലെ… അച്ചു പറഞ്ഞു.. ഹ്ഹ.. നീ വീട്ടിൽ വിളിച്ചു പറ.. അർജുൻ പറഞ്ഞു.. നിങ്ങൾ വല്ലോം കഴിച്ചോ.. ഇല്ല.. എന്നാ വാ. ഉള്ള വെട്ടത്തിൽ വല്ലോം കഴിച്ചു കിടക്കാം.. എന്ന് പറഞ്ഞു കൊണ്ട് അമ്മായി അവരെ എല്ലാം വിളിച്ചു..
ഹലോ.. എന്തായി.. മോനേ… കറന്റ് വന്നോ.. ഇല്ലേ… അയ്യോ അപ്പൊ എന്തോ ചെയ്യും.. ഹാ.. അത്.. നന്നായി ഇന്നു നിങ്ങൾ എന്നാ അവടെ കിടക്കു.. ഹാ.. ശരി.. അംബിക ആരോടോ ഫോണിൽ സംസാരിക്കുന്നതു കേട്ടാണ് രാജൻ അവളെ നോക്കിയത്… അതെ രമയുടെ വീട്ടിൽ കറന്റ് വന്നില്ല അത് കൊണ്ട് അച്ചുവും അർജുനും ഇന്നു അവർക്കു കൂട്ടിനു അവിടെ കിടക്കുവാ എന്ന് അച്ചു ഇപ്പൊ വിളിച്ചു പറഞ്ഞു..