സാരമില്ല രാത്രി കാണിച്ച് കൊടുക്കാം..
.✍️✍️✍️
ബെറ്റി,ചന്ദ്രനുമായി കാര്യങ്ങളെല്ലാം സംസാരിച്ചു.. നമ്മുടെ ബന്ധമെല്ലാം അവൻ തെളിവ് സഹിതം പിടികൂടിയെന്നും,ചന്ദ്രേട്ടനിനി ഈ മുറ്റത്ത് കാല് കുത്താൻ അവൻ സമ്മതിക്കില്ലെന്നും കേട്ടതോടെ ചന്ദ്രനൊന്ന് പേടിച്ചു..
പക്ഷേ, ബെറ്റി ചന്ദ്രന്റെ മനസിലേക്ക് വിഷം കുത്തിവെച്ച് ആ പേടി സണ്ണിയോടുള്ള വാശിയാക്കി മാറ്റി..
പ്രതികാരം ചെയ്യണം ചന്ദ്രേട്ടാ… അല്ലാതെ നമുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല…. എന്തിനും ചന്ദ്രേട്ടനൊപ്പം ഞാനുണ്ടാവും… എന്ന ബെറ്റിയുടെ പറച്ചിലിൽ ചന്ദ്രൻ വീണു..
അവനെ ആളെ വിട്ട് തല്ലിക്കണം എന്നവൾ പറഞ്ഞപ്പോ, ആദ്യം അവൻ വേണ്ടാന്ന് പറഞ്ഞെങ്കിലും ബെറ്റി കൊഞ്ചിക്കുഴഞ്ഞപ്പോ അവൻ മൂളിപ്പോയി..
പണത്തിന്റെ കാര്യം പ്രശ്നം തന്നെയായിരുന്നു.ചന്ദ്രന്റെ കയ്യിൽ ഉണ്ടെങ്കിലും അത് എടുക്കാൻ അവൻ തയ്യാറായില്ല,. ഇതിനുള്ള പണവും ബെറ്റിയുടെ അടുത്ത് നിന്ന് തന്നെ പിടുങ്ങാനാവൻ ശ്രമിച്ചത്..
ഇപ്പോ തൽക്കാലം ചന്ദ്രേട്ടൻ എവിടുന്നേലും ഒപ്പിക്ക്, ഞാൻ റെഡിയാക്കിത്തരാം.. എന്ന് പറഞ്ഞപ്പോ,
നോക്കട്ടെ, ഏതായാലും നീ ചെറുതായെന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും, എന്നാലേ സംഗതി നടക്കൂ…എന്ന ചന്ദ്രന്റെ മറുപടിക്ക്, വരുംവരായ്കകളോ, അതിലുള്ള അപകടമോ അറിയാതെ ബെറ്റി വാശിയോടെ മൂളി..
ഫോൺ വെച്ച് കുറച്ച് നേരം ചന്ദ്രനൊന്ന് ആലോചിച്ചു.. തനിക്ക് സണ്ണിയോട് പകയുണ്ട്..തന്റെ വരുമാനം മുട്ടിച്ചവനാണവൻ..
അത് മാത്രമല്ല, ഈ നാട്ടിലെ ഒരുപാടൊരുപാട് പേര് ആർത്തിയോടെ ആഗ്രഹിക്കുന്ന ബെറ്റിയെന്ന മാദകറാണിയുടെ ഇപ്പഴത്തെ പാപ്പാനാണ് താൻ.. അവളെയും നഷ്ടപ്പെടുത്താൻ കഴിയില്ല..