പിന്നെ പണം മാത്രമല്ല, എന്തും കൊടുക്കാൻ താനൊരുക്കമാണ്.. അതി സുന്ദരിയായ തന്നെത്തന്നെ കൊടുക്കാനും തനിക്കൊരു മടിയുമില്ല.. അവനെ തളക്കാൻ ആർക്ക് കിടന്ന് കൊടുക്കാനും താൻ തയ്യാറാണ്..
പക്ഷേ,’ അതിനൊക്കെ വിശ്വസിച്ച് ഒപ്പം നിർത്താൻ പറ്റിയൊരാള് വേണം..
ആര്… ?..
ആരെ താൻ കൂട്ട് പിടിക്കും..?.
പല മുഖങ്ങളും ബെറ്റിയുടെ മനസിലൂടെ കടന്ന് പോയി.. ഒന്നും അവൾക്ക് തൃപ്തിയായില്ല..
അവൾ നിരാശയോടെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു..
സണ്ണിയോടാണ് മുട്ടേണ്ടത്..അത് കൊണ്ട് തന്നെ അവനേക്കാൾ കരുത്തനാണ് വേണ്ടത്..
പെട്ടെന്ന്… ചന്ദ്രേട്ടൻ പറഞ്ഞൊരു വാചകം അവളുടെ ഓർമയിലേക്കെത്തി…
‘സണ്ണി തല്ലാൻ പറഞ്ഞാ അവൻ തല്ലും.. കൊല്ലാൻ പറഞ്ഞാ കൊല്ലും.. ഒരു മയവുമില്ലാത്തൊരു കാട്ട് പോത്താണവൻ… ‘
എസ്…അതെ… അവൻ തന്നെ… മാർട്ടിൻ… സണ്ണിയുടെ അടുത്ത കൂട്ടുകാരൻ..
അവനെ വെച്ച് വേണം തനിക്കിനി കളിക്കാൻ..
അവൾ അപ്പോൾ തന്നെ ചന്ദ്രന് വീണ്ടും വിളിച്ചു..
“മാർട്ടിന്റെ നമ്പറുണ്ടോ ചന്ദ്രേട്ടന്റെ കയ്യിൽ… ?”..
ചന്ദ്രൻ ഫോണെടുത്തതും ബെറ്റി ചോദിച്ചു..
“ഉം… “
“എന്നാ അവന്റെ നമ്പറെനിക്ക് വാട്സാപ്പ് ചെയ്യ്… അവനോട് രണ്ട് വർത്താനം പറയാനുണ്ടെനിക്ക്…”
അത് മാത്രം പറഞ്ഞ് ബെറ്റി ഫോൺ വെച്ചു..
അതെ,.. അവനെയാണ് തനിക്കിനി വേണ്ടത്..ആ കാട്ടുപോത്തിനെ.. അവനെ മയക്കിയെടുത്ത് തന്റെ വരുതിക്ക് കൊണ്ട് വരണം.. അവൻ വഴങ്ങിയില്ലെങ്കിൽ തന്റെ ശരീരം കാണിച്ച് അവനെ വീഴ്ത്തണം..
അല്ലെങ്കിലും ചന്ദ്രേട്ടനിപ്പോ പഴയ ശക്തിയൊന്നുമില്ല..ആളെയൊന്ന് മാറ്റിപ്പിടിക്കണമെന്ന് തനിക്കും തോന്നിയതാണ്..
മാർട്ടിനെ കണ്ടതായി ഓർക്കുന്നുണ്ട്.. പലവട്ടം താൻ തോട്ടത്തിൽ പോയതാണല്ലോ… ശ്രദ്ധിച്ചിട്ടില്ലെങ്കിലും അവനെ താൻ കണ്ടിട്ടുണ്ട്.. അവൻ മതി..
എന്ത് കൊടുത്തും അവനെ സണ്ണിക്ക് നേരെ തിരിക്കണം.. അവരെ തെറ്റിക്കാൻ കുറച്ച് പാട് പെടേണ്ടിവരും.. എന്നാലും താനൊന്ന് ശ്രമിച്ചാ അവൻ വീഴാതിരിക്കില്ല.. ഏതാണിനേയും വീഴ്ത്താനുള്ള ശരീരവും, സൗന്ദര്യവും തനിക്കിപ്പഴം ഉണ്ട്..അത് വെച്ച് താനവനെ വീഴ്ത്തിയിരിക്കും.. വൈകാതെ അവനീ മുറിയിൽ, ഈ മെത്തയിൽ നഗ്നനായി കിടക്കും.. കിടത്തും ഈ ബെറ്റി.. ആഗ്രഹിച്ചതൊന്നും ഇത് വരെ നേടാതിരുന്നിട്ടില്ല.. ഇതും താൻ നേടും… സണ്ണിയെ നിലപരിശാക്കാനുള്ള കാട്ട് പോത്തിനെ താൻ കൂട് തുറന്ന് വിടും.. അധികാരത്തിന്റെ ചെങ്കോൽ വീണ്ടും ഈ ബെറ്റിയുടെ കൈകളിൽ വരും.. വരുത്തും…