പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Posted by

“നമ്മുടെ തോട്ടത്തിലെ റബ്ബർ വെട്ട് കാരനാ… സണ്ണിയുടെ കൂടെ അനാഥാലയത്തിൽ ഉണ്ടായിരുന്നൊരു ചെറ്റയാ… അവനാ എന്നെ തല്ലിയത് മുഴുവൻ…. സണ്ണി അടിക്കാൻ പറഞ്ഞാ അവൻ അടിക്കും.. കൊല്ലാൻ പറഞ്ഞാ കൊല്ലും… ഒരു മയവുമില്ലാത്തൊരു കാട്ട് പോത്ത്… എന്നെക്കൊണ്ടിനി ഒന്നിനും കഴിയില്ല ബെറ്റീ…എന്നെ വിട്ടേക്ക്…”

ചന്ദ്രൻ ഫോൺ കട്ടാക്കി..

ബെറ്റിക്ക് കടുത്ത നിരാശ തോന്നി.. ആളിക്കത്തുന്ന പകയും..
ആകെയുണ്ടായിരുന്ന പിടിവള്ളിയായിരുന്നു ചന്ദ്രേട്ടൻ.. അങ്ങേര് കൈമലർത്തുകയാണ്.. തന്നെ ഊരാക്കുടുക്കിൽ കൊണ്ട് ചാടിച്ചിട്ട് അയാൾക്കിനി ഒന്നിനും കഴിയില്ലെന്ന്… അയാളെ വിട്ടേക്കാൻ..
തന്റെ പണം മുഴുവൻ കയ്യിലാക്കിയിട്ട് അയാൾ സൂത്രത്തിൽ തടിയൂരി..

ഇനിയെന്ത് ചെയ്യും..?..
ആരെയാണിനി കൂട്ട് പിടിക്കേണ്ടത്… ?..

വേണേൽ സണ്ണിയെ മരുമകനായി അംഗീകരിച്ച് തനിക്കിവിടെ കഴിയാം.. നല്ല അമ്മായമ്മയായി, അവന്റെ കുട്ടികളേയും നോക്കി മുത്തശിയായി സമാധാനത്തോടെ കഴിയാം..

ഹും… അതിന് ബെറ്റിയെ കിട്ടില്ല.. മരണം വരെ അവനെ താനംഗീകരിക്കില്ല… ഇത്രയും കാലം എങ്ങിനെ കഴിഞ്ഞോ, അങ്ങിനെത്തന്നെ തനിക്കിനിയും ജീവിക്കണം.. മഹാറാണിയായിത്തന്നെ തനിക്കിവിടെ വാഴണം.. അതിന് തടസം നിൽക്കുന്ന ഏതിനേയും, എന്തിനേയും താൻ വെട്ടിമാറ്റും..അതാരായാലും..

പക്ഷേ, തനിക്കൊരു കൂട്ട് വേണം… ചന്ദ്രേട്ടനെ ഇനി പ്രതീക്ഷിക്കണ്ട… മറ്റൊരു കരുത്തനെ തനിക്ക് കൂട്ടിന് വേണം… പണം തനിക്കിപ്പോ ഒരു പ്രശ്നമാണ്.. എങ്കിലും എവിടെന്നെങ്കിലും എത്ര വേണേലും സംഘടിപ്പിക്കാൻ തനിക്ക് കഴിയും..

Leave a Reply

Your email address will not be published. Required fields are marked *