പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Posted by

ഇനിയെന്ത്… ?..
ആരാണിനി തന്നെ സഹായിക്കാനുള്ളത്..?..
എന്തായാലും അവന്റെ മുന്നിൽ കീഴടങ്ങാനാവില്ല.. എങ്കിൽ അന്ന് ബെറ്റി മരിച്ചിരിക്കും..

പെട്ടെന്ന് അവളുടെ ഫോൺ റിംഗ് ചെയ്തു.. നോക്കുമ്പോ ചന്ദ്രൻ..
ബെറ്റിക്ക് ദേഷ്യം ഇരച്ച് കയറി..

“നീയെന്ത് തെമ്മാടിത്തമാടാ പട്ടീ കാണിച്ചത്… ഞാൻ പറഞ്ഞോടാ നിന്നോട് ഷീറ്റ് മോഷ്ടിക്കാൻ..?..
അവരെന്തൊക്കെയാണ് എന്റെ മുഖത്ത് നോക്കി പറഞ്ഞെതെന്നറിയോ നിനക്ക്..
ഞാനിനി എങ്ങിനെ അവരുടെ മുഖത്ത് നോക്കും..?”..

ഫോണെടുത്തതും ബെറ്റി ചീറി..

അപ്പുറത്തൂന്ന് മിണ്ടാട്ടമൊന്നുമില്ല.. ബെറ്റിക്ക് ദേഷ്യം ഇരട്ടിച്ചു..

“ എന്താടാ പട്ടീ നീയൊന്നും മിണ്ടാത്തത്… ?.. എന്റെ ജീവിതം തകർത്തപ്പോ നിനക്ക് സമാധാനമായല്ലോ… മോളിന്ന് തന്നെ ഇച്ചായനെ വിളിച്ച് പറയുമെന്നാ പറഞ്ഞത്… ഇവിടുന്നെങ്ങാനും ഇറങ്ങേണ്ടി വന്നാ, ഞാനങ്ങ് വരും, നിന്റെ വീട്ടിലോട്ട്… ഞാനവിടെ പൊറുക്കും…”

“ബെറ്റീ…”

ഞരക്കം പോലൊരു വിളി ബെറ്റി കേട്ടു..

“എന്തേ,… നിനക്കൊന്നും പറയാനില്ലേ..?”..

“ബെറ്റീ,… ഞാനിവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റാ… എന്നെയവര് തല്ലിയെടീ…
രണ്ട് വാരിയെല്ലിന് പൊട്ടലുണ്ട്… മൂന്ന് പല്ലും ഇളകി…”

ചന്ദ്രൻ വിക്കി വിക്കിയാണ് സംസാരിക്കുന്നത്…

“ ആരാ ചന്ദ്രേട്ടാ… ആരാ തല്ലിയത്…?”..

അയാൾക്ക് തല്ല് കിട്ടിയെന്നും ഹോസ്പിറ്റലിലാണെന്നും കേട്ടപ്പോ അവൾക്ക് പേടി തോന്നി..

“ സണ്ണിയും, അവന്റെ കൂട്ടുകാരൻ മാർട്ടിനും…”

ബെറ്റിക്ക് ആളെ മനസിലായില്ല.. മാർട്ടിനോ..അവനേതാണ്… ?..

Leave a Reply

Your email address will not be published. Required fields are marked *