ദേഷ്യത്തോടെയാണ് മിയ പറഞ്ഞതെങ്കിലും അവൾക്ക് ശരിക്കും സങ്കടമാണ് വന്നത്..
ബെറ്റി തീർത്തും പതറിപ്പോയിരുന്നു..
രണ്ട് വടിയാണവരുടെയടുത്ത്..
രണ്ടും താൻ വെട്ടിക്കൊടുത്തത്..
ഒന്നാ വീഡിയോ… ഇപ്പോ ഇതും…റബ്ബർ ഷീറ്റ് മോഷ്ടിക്കാനൊന്നും ഞാൻ പറഞ്ഞില്ല,എന്നൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല.. ഇവർ വിശ്വസിക്കില്ല..എല്ലാ കുറ്റവും തന്റെ തലയിലേക്കിട്ട് അയാൾ രക്ഷപെട്ടിരിക്കുന്നു..
എന്നാലും ചന്ദ്രേട്ടൻ വല്ലാത്തൊരു കുടുക്കിലാണ് തന്നെ കൊണ്ട് പോയി പെടുത്തിയിരിക്കുന്നത്..എങ്ങിനെയിനി ഇവരുടെ മുഖത്ത് നോക്കും..
ഇവളാണെങ്കിൽ ഡാഡിയെ വിളിച്ച് പറയും എന്ന വാശിയിലാണ്..
എന്ത് പറയും പറയും എന്ന് ബെറ്റി കുറച്ച് നേരമൊന്ന് ചിന്തിച്ചു..
പിന്നെ പതറിയ ശബ്ദത്തിൽ പറഞ്ഞു..
“ഞാനൊന്നും പറഞ്ഞിട്ടില്ല… എനിക്കൊന്നും അറിയുകയുമില്ല.. നിങ്ങളെന്താന്ന് വെച്ചാ ചെയ്തോ…”
ബെറ്റി അതും പറഞ്ഞ് ചാടിയെണീറ്റ് മുറിയിലേക്ക് പോയി..
“മമ്മി രക്ഷപ്പെട്ടെന്ന് കരുതണ്ട… ഇതിന് മമ്മി സമാധാനം പറയേണ്ടിവരും… “
ബെറ്റി അത് കേട്ട് വാതിൽ കൊട്ടിയടച്ചു..
മിയ, സണ്ണിയുടെ കയ്യും പിടിച്ച് മുകളിലേക്ക് പോയി..
റൂമിലെത്തിയതും ബെറ്റി,ചന്ദ്രന് ഫോൺ ചെയ്തു.. രണ്ട് വട്ടം പൂർണമായും ബെല്ലടിച്ച് തീർന്നു.. മൂന്നാം വട്ടം വിളിച്ചപ്പോ സ്വിച്ചോഫ്…
ചന്ദ്രൻ തന്നെ പെടുത്തി എന്ന് ബെറ്റിക്ക് തീർച്ചയായി..
ഒരുപാട് വിശ്വസിച്ചതാണ് ചന്ദ്രേട്ടനെ… തന്റെ കയ്യിൽ വന്ന പൈസയുടെ നല്ലൊരു പങ്കും താൻ അയാൾക്കാണ് കൊടുത്തത്..
അതെല്ലാം സന്തോഷത്തോടെ തന്നെയാണ് കൊടുത്തത്..
അയാളോട് ആത്മാർത്ഥമായ സ്നേഹമോ, പ്രണയമോ ഉണ്ടായിരുന്നില്ല..
പക്ഷേ, കാര്യം ഭംഗിയായി നടന്നിരുന്നു.. തന്റെ എല്ലാവൈകൃതത്തിനും അയാൾ നിന്ന് തന്നിരുന്നു.. അതിനുള്ള പ്രതിഫലമായി വാരിക്കോരി കൊടുത്തിരുന്നു..