“അങ്ങിനെയൊന്നും ചോദിച്ചാ മമ്മിക്ക് മനസിലാവില്ലെടീ… ഞാൻ ചോദിക്കാം…”
സണ്ണി, ബെറ്റിയുടെ മുന്നിലേക്ക് വന്നു.. അതോടെ ബെറ്റി പേടിച്ചു..
“മമ്മീ…ഒറ്റച്ചോദ്യം… എന്നെ തല്ലാൻ ആളെയിറക്കാൻ മമ്മി ചന്ദ്രനോട് പറഞ്ഞോ… ?”…
വിറച്ച് പോയി ബെറ്റി… താൻ ചന്ദ്രേട്ടനോട് ഫോണിൽ പറഞ്ഞത് ഇവരെങ്ങിനെ അറിഞ്ഞു… ?..
ഇല്ല… ഇവരൊരിക്കലും അറിയില്ല..ചന്ദ്രേട്ടൻ പറയില്ല… തല പോയാലും…
“പറ മമ്മീ… ഞങ്ങള് കേട്ടത് സത്യമാണോ… ?.. ഇച്ചായാനെ തല്ലാൻ ആളെയിറക്കാൻ മമ്മി പറഞ്ഞോ… ?”..
മിയ ദേഷ്യത്തോടെ ചോദിച്ചു.
“ഇല്ല…”
താഴോട്ട് നോക്കി ബെറ്റി പറഞ്ഞു..
“എന്നാലേ,മമ്മിയുടെ കാമുകനെ ഞങ്ങള് പിടികൂടി.. തോട്ടത്തില് റബ്ബർഷീറ്റ് മോഷ്ടിക്കാൻ വന്നതാ… അയാളാ പറഞ്ഞത്… മമ്മി പറഞ്ഞിട്ടാ മോഷ്ടിക്കാൻ വന്നതെന്ന്…”
മിയ പറഞ്ഞത് കേട്ട് ബെറ്റി ഞെട്ടിക്കൊണ്ട് തലയുയർത്തി..
“എന്തിനാന്ന് ചോദിച്ചപ്പോ കാര്യവും അവൻ പറഞ്ഞു… എന്നെ തല്ലാൻ ആളെയിറക്കാൻ പൈസക്ക് വേണ്ടീട്ടാണെന്ന്… എല്ലാം മമ്മി പറഞ്ഞിട്ടാന്നും പറഞ്ഞു…”
സണ്ണി പറഞ്ഞത് കേട്ട് ബെറ്റിക്കൊരു കാര്യം മനസിലായി..ചന്ദ്രൻ തന്നെ കുടുക്കിയിരിക്കുന്നു.. തല്ലാൻ ആളെയിറക്കാൻ താൻ പറഞ്ഞെന്ന് സത്യം.. പക്ഷേ., മോഷ്ടിക്കാൻ താൻ പറഞ്ഞിട്ടില്ല… ഇയാളിതെന്തിനാണ് ഇതെല്ലാം കൂടി തന്റെ തലയിൽ വെച്ചത്..?..
“മോശമായി മമ്മീ… വളരെ മോശമായിപ്പോയി… ഞാനിഷ്ടപ്പെട്ട് കെട്ടിയതാ ഇച്ചായനെ… ആ ഇച്ചായനെ തല്ലാൻ മമ്മിക്കെന്തവകാശം… ?..
മതി… മമ്മീം മോളും തമ്മിലുള്ള ബന്ധമൊക്കെ ഇന്നത്തോടെ തീർന്നു.. ഞാനിപ്പത്തന്നെ ഡാഡിക്ക് വിളിക്കും… മമ്മി പോകാനൊരുങ്ങിക്കോ…”