പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Posted by

✍️✍️✍️.

പോർച്ചിൽ കാർ നിർത്തിയതും കൊടുങ്കാറ്റ് പോലെയാണ് മിയ വണ്ടിയിൽ നിന്നിറങ്ങിയത്… വാങ്ങിയ സാധനങ്ങളുടെ കവർ പോലും അവൾ എടുത്തില്ല… കയ്യിലിരുന്നു ചാവി കൊണ്ടവൾ മുൻവാതിൽ തുറന്നു..മമ്മിയെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി വാതിൽ പുറത്ത് നിന്ന് പൂട്ടിയാണവർ പോയത്…

അവൾ ബെറ്റിയുടെ മുറി വാതിലിൽ ശക്തിയിലടിച്ചു..

“മമ്മീ… മമ്മീ… വാതില് തുറക്ക്…”.

അകത്ത് ബെറ്റി ഉണർന്ന് കിടക്കുകയാണെങ്കിലും അവൾ വിളി കേട്ടില്ല.. മിയ വീണ്ടും വാതിലിലടിച്ചു…

“മമ്മീ… വാതില് തുറക്കാൻ…”

മിയക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു..

ബെറ്റി, മനസിൽ പ്രാകിക്കൊണ്ട് വന്ന് വാതിൽ തുറന്നു..

“എന്താടീ… ഉറങ്ങാനും സമ്മതിക്കില്ലേ നീ… ?”..

വാതിൽ തുറന്ന് ദേഷ്യത്തോടെ ബെറ്റി ചോദിച്ചു..

“മമ്മിയെ ഞാനുറക്കിത്തരാം… ചെറ്റത്തരം കാണിച്ചിട്ട് നേരത്തേ കിടന്നുറങ്ങിയാൽ ആരും അറിയില്ലെന്ന് കരുതിയോ… ?.”..

മിയ നിന്ന് ചീറി…

ബെറ്റി അമ്പരന്നു.. ഞാനെന്ത് ചെറ്റത്തരം കാണിച്ചു. ?

“ദേ… രാത്രി വിളിച്ചുണർത്തി അനാവശ്യം പറയരുത്.. ഞാനെന്ത് ചെറ്റത്തരം ചെയ്തെന്നാ… ?”..

“ഇല്ലേ… മമ്മിയൊന്നും ചെയ്തില്ലേ..?”..

മിയ, ബെറ്റിയെ പിടിച്ച് വലിച്ച് സെറ്റിയിലേക്കിരുത്തി..
സണ്ണി മൂന്നാല് കവറുകളുമായി ഹാളിലേക്ക് കയറി.. മുൻവാതിലവൻ അടച്ച് കുറ്റിയിട്ടു..
കവറുകളല്ലാം ടേബിളിലേക്ക് വെച്ചു..

“നീയെന്ത് ഭ്രാന്താടീ പറയുന്നേ… ?..
എനിക്കൊന്നും മനസിലാവുന്നില്ല…”

സെറ്റിയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കിക്കൊണ്ട് ബെറ്റി പറഞ്ഞു.
മിയ വീണ്ടും അവളെ പിടിച്ചിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *