പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Posted by

ചന്ദ്രൻ ആശ്വാസത്തോടെ തലയാട്ടി..

“വിട്ടേക്കെടാ… അവൻ പോട്ടെ…”

സണ്ണി, മാർട്ടിനോട് പറഞ്ഞു..

മാർട്ടിന്റെ കൈ തരിപ്പ് തീർന്നിട്ടുണ്ടായിരുന്നില്ല..

അവൻ ചന്ദ്രന്റെ വാരിയെല്ല് നോക്കി നാലിടിയിടിച്ചു.. മുഴുവൻ ശക്തിയും എടുത്ത് ഒറ്റച്ചവിട്ടും…
ചന്ദ്രൻ ഒരലർച്ചയോടെ വരാന്തയിൽ നിന്ന് മുറ്റത്തേക്ക് തെറിച്ച് വീണു…
മൂക്കും കുത്തിയാണവൻ വീണത്.. അവന്റെ മുഖമാകെ ചോരയിൽ കുളിച്ചിരുന്നു.

പതിയെ കൈ കുത്തി അവൻ എഴുന്നേറ്റു.. തന്റെ എത്ര എല്ല് ഒടിഞ്ഞിട്ടുണ്ടെന്ന് ചന്ദ്രന് മനസിലായില്ല.. വായിലെ പല്ല് എത്രയെണ്ണം ഇളകിയിട്ടുണ്ടെന്നും…

ഒരടി അവന് നടക്കാൻ വയ്യ.. പക്ഷേ, ഇവിടെ നിന്നാൽ ഇനിയും കിട്ടും.. മാർട്ടിന്റെ അടി ഇനി താങ്ങാൻ വയ്യ… ഓരോ ഇടിയും ഓരോ ക്വിന്റലാണ്..

അവൻ കഴിയുന്ന പോലെ വേച്ച് വേച്ച് നടന്നു..എല്ലുകൾ നുറുങ്ങുന്ന വേദനയാണ്.. എങ്കിലും ഈ ഗേറ്റ് കടന്ന് വീണാലും വേണ്ടില്ല.. ഇവരുടെ മുന്നിൽ നിന്ന് രക്ഷപ്പെടണം…

“സണ്ണീ… ഇനിയെന്താ വേണ്ടത്… ?..
അവനെ വിട്ടത് മണ്ടത്തരമായോ… ?”..

ഗേറ്റ് കടന്ന് പോകുന്ന ചന്ദ്രനെ നോക്കി മാർട്ടിൻ ചോദിച്ചു..

“സാരമില്ലെടാ… അവനിനി ഒന്നിനും വരില്ല… “

“നമുക്കിനി പോയാലോ ഇച്ചായാ…?..
എനിക്ക് മമ്മിയെ ഒന്ന് കാണണം…”

മിയ പറഞ്ഞു… മമ്മിയോട് രണ്ട് വർത്താനം പറയാഞ്ഞിട്ട് അവൾക്കൊരു സമാധാനമില്ല..

“ഉം… പോകാം… വാടാ… നിന്നെ വീട്ടിലിറക്കാം… ഇനിയിവിടെ ഉറക്കൊഴിക്കേണ്ട കാര്യമില്ലല്ലോ…”

അവർ ചെന്ന് കാറിൽ കയറി..

ഗേറ്റിനടുത്തേക്ക് നടന്ന് ചെന്ന് വണ്ടി പുറത്തിറങ്ങിയപ്പോ, ഗേറ്റ് പൂട്ടി മാർട്ടിനും കയറി..

Leave a Reply

Your email address will not be published. Required fields are marked *