“ആർക്ക്…?”
തല്ല് കിട്ടാതിരിക്കാൻ എന്തേലും പറയണമെന്ന് ചന്ദ്രന് തോന്നി..
“അത്… സണ്ണിയെ… തല്ലിക്കാൻ… ആളെ വേണമെന്ന്… ബെറ്റി… പറഞ്ഞു… അവർക്ക് കൊടുക്കാൻ…”
വിറയലോടെ ചന്ദ്രൻ പറഞ്ഞത് കേട്ട് മുന്നാളും ഞെട്ടിപ്പോയി…മിയയാണ് കൂടുതൽ ഞെട്ടിയത്..
ഇച്ചായനെ തല്ലാൻ കാശ് കൊടുത്ത് ആളെയിറക്കാനോ… അതും തന്റെ മമ്മി..
“പിടിക്കപ്പെട്ടപ്പോ നുണ പറയുന്നോടാ നാറീ… ?
മമ്മി ഒരിക്കലും അത് പറയില്ല…”
മിയ വീറോടെ പറഞ്ഞു..
“സത്യമാ മോളേ… സണ്ണിയെ തല്ലാൻ ആ ഗുണ്ട സാമുവലിനെ ഏർപ്പാടാക്കാൻ എന്നോടവൾ പറഞ്ഞതാ… പൈസയില്ലാന്ന് പറഞ്ഞപ്പോ അവളാ പറഞ്ഞത് തോട്ടത്തിൽ നിന്ന് എന്തേലും മോഷ്ടിക്കാൻ…”
ചന്ദ്രൻ അവർ വിശ്വസിക്കുന്ന രീതിയിൽ തന്നെ നുണ പറഞ്ഞു.. അതവർ വിശ്വസിക്കുകയും ചെയ്തു..
സണ്ണിക്ക് നല്ല വിഷമം തോന്നി.. ഇത്രയും കടന്ന് മമ്മി ചെയ്യുമെന്ന് ചിന്തിച്ചില്ല.. തന്നോട് ഇത്രയും പകയുണ്ടോ അവർക്ക്..
“സണ്ണീ… നീയേതായാലും പോലീസിനെ വിളിക്ക്.. ഇവനെയങ്ങ് ഏൽപിച്ച് കൊടുക്കാം… ബാക്കിയൊക്കെ പിന്നെ..”
മാർട്ടിൻ പറഞ്ഞത് കേട്ട് സണ്ണി നിഷേധാർത്ഥത്തിൽ തലയാട്ടി..
“അത് വേണ്ടെടാ… അത് മമ്മിക്കും കുടുംബത്തിനും പ്രശ്നമാവും.. ഈ നാറി പോലീസിനോടും ഇത് തന്നെ പറഞ്ഞാ മമ്മിയും കുടുങ്ങും.. മമ്മിക്കുള്ളത് ഞാൻ കൊടുത്തോളാം.. ഇവനെ തൽക്കാലം വിട്ടേക്ക്..
പിന്നെ ചന്ദ്രാ… ഇതൊരു രക്ഷപ്പെടലായി നീ കാണണ്ട… നിന്നെ പൂട്ടാനുള്ളതൊക്കെ എന്റെ കയ്യിലുണ്ട്..അത് നിനക്കറിയാലോ…
ഇനി..എന്റെ കൺവെട്ടത്ത് നിന്നെ കാണരുത്… ഈ തോട്ടത്തിലോ ആ വീട്ടിലോ ഇനി കയറിപ്പോകരുത്.. ഇനി നിനക്ക് വാണിംഗില്ല… കേട്ടല്ലോ… ?”.